സൂര്യകാന്തിപ്പൂക്കളുടെ അഴകുവിടർത്തി ഉഴമലയ്ക്കല്‍ ഗ്രാമം
തമിഴ്നാട് സേലത്തിന് സമീപം സർക്കാർ ഫാമിൽ നിന്ന് കൊണ്ട് വന്ന ഹൈബ്രിഡ് വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. 750 രൂപയാണ് ഒരു കിലോ വിത്തിന്റെ വില. ആറ് തൊഴിലാളികളെകൊണ്ട് കൃഷിയിടം ഒരുക്കിയാണ് വിത്തിറക്കിയത്.ഇടവേളകളിലായി ചാണകപ്പൊടി, രാസവളം എന്നിവ കൂടിയായപ്പോൾ 45 ദിവസം കൊണ്ട് സൂര്യകാന്തിപെടികൾ എല്ലാം പൂവിട്ടു.ഇപ്പോൾ വിത്ത് പാകമാക്കാനുള്ള കാത്തിരിപ്പാണ്.
തിരുവനന്തപുരം: ഇളം കാറ്റിൽ തലയാട്ടി നിൽക്കുന്ന സൂര്യകാന്തി പൂക്കളുടെ അഴക്. അത് കാണാനായി വിവിധ സ്ഥലങ്ങളിൽ നിന്നും എത്തുന്ന നൂറ് കണക്കിനാളുകൾ. എല്ലാം ചേർന്ന് ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിലെ കുളപ്പട ഉത്സവ അന്തരീക്ഷത്തിലാണ്.
തമിഴ്നാട്ടിൽ സമൃദ്ധമായി പൂത്തുലഞ്ഞ് വിളവ് തരുന്ന സൂര്യകാന്തി ചെടികൾ ഇപ്പോൾ കുളപ്പടയിലെ പാടത്തും പൂത്തുലത്ത് നിൽക്കുകയാണ്. കുളപ്പട കളിയിലിൽ വീട്ടിൽ കർഷകനായ കെ.ആർ. പ്രതാപ്ചന്ദ്രനാണ് തന്റെ വീടിന്റെ സമീപത്തെ വയലിൽ വേറിട്ട കൃഷി പരീക്ഷിച്ചത്.
Read Also: വയനാട് അഭിഭാഷകൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിശദീകരണവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്
തമിഴ്നാട് സേലത്തിന് സമീപം സർക്കാർ ഫാമിൽ നിന്ന് കൊണ്ട് വന്ന ഹൈബ്രിഡ് വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. 750 രൂപയാണ് ഒരു കിലോ വിത്തിന്റെ വില. ആറ് തൊഴിലാളികളെകൊണ്ട് കൃഷിയിടം ഒരുക്കിയാണ് വിത്തിറക്കിയത്.ഇടവേളകളിലായി ചാണകപ്പൊടി, രാസവളം എന്നിവ കൂടിയായപ്പോൾ 45 ദിവസം കൊണ്ട് സൂര്യകാന്തിപെടികൾ എല്ലാം പൂവിട്ടു.ഇപ്പോൾ വിത്ത് പാകമാക്കാനുള്ള കാത്തിരിപ്പാണ്.
28 സെൻറിൽ കൃഷി ഇറക്കിയെങ്കിലും കഴിഞ്ഞ മഴയിൽ കുറെയേറെ ചെടികൾ നശിച്ചു. പൂക്കൾ വിത്താക്കി അടുത്ത കൃഷിയിറക്കുന്നതിനായി മാറ്റുമെന്ന് പ്രതാപചന്ദ്രൻ പറഞ്ഞു. സൂര്യകാന്തി പൂക്കൾ കണ്ട് ആസ്വദിക്കാനും വിവരങ്ങൾ ചോദിച്ച് അറിയാനും ജില്ലയിൽ നിന്നും നൂറുകണക്കിനാളുകളാണ് കുടുംബ സമേതം ദിവസേന ഇവിടെ എത്തുന്നത്. ഇവിടെ വരുന്നവരെല്ലാം സൂര്യകാന്തി പാടത്തിൽ നിന്ന് സെൾഫി എടുക്കുന്ന തിരക്കിലാണ്.
Read Also: എഴുതിയ അക്കം കുരച്ച് കാണിക്കും; കേരള പോലീസിന്റെ ഡോഗ് സ്ക്വാഡ് വേറെ ലെവലാണ്
അടുത്ത നെൽ കൃഷിക്കു ശേഷം വിപുലമായി സൂര്യകാന്തി ചെടി കൃഷി ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. ഇക്കുറി പരീക്ഷണാടിസ്ഥാനത്തിൽ കൃഷിചെയ്ത സൂര്യകാന്തി നല്ല ശ്രദ്ധയും പരിചരണവും നൽകി വരുമാനമാർഗ്ഗ മാക്കാനുള്ള ശ്രമത്തിലാണ് പ്രതാപ ചന്ദ്രൻ. ഭാര്യ മഞ്ജുവും മക്കളായ 10 ആം ക്ലാസുകാരി അമൃതയും 9 ലും പഠിക്കുന്ന അമലും സൂര്യകാന്തി കൃഷിക്ക് പൂർണ പിന്തുണ നൽകുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...