കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ കുടിശിക തീര്‍ത്തു നല്‍കണം: വിഎം സുധീരന്‍
കെഎസ്‌ആര്‍ടിസിയില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ അവസ്ഥ പരിതാപകരമാണെന്ന് ചൂണ്ടിക്കാട്ടി വിഎം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. പെന്‍ഷന്‍ മാത്രം ആശ്രയിച്ച് ജീവിക്കുന്ന 38000 പരം ജീവനക്കാരുടെ അവസ്ഥയാണ് അദ്ദേഹം തന്‍റെ കത്തിലൂടെ വിവരിച്ചത്. ഈ ജീവനക്കാര്‍ക്ക് കഴിഞ്ഞ അഞ്ചുമാസമായി പെന്‍ഷന്‍ ലഭിച്ചിട്ടില്ല.
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ അവസ്ഥ പരിതാപകരമാണെന്ന് ചൂണ്ടിക്കാട്ടി വിഎം സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. പെന്‍ഷന്‍ മാത്രം ആശ്രയിച്ച് ജീവിക്കുന്ന 38000 പരം ജീവനക്കാരുടെ അവസ്ഥയാണ് അദ്ദേഹം തന്‍റെ കത്തിലൂടെ വിവരിച്ചത്. ഈ ജീവനക്കാര്‍ക്ക് കഴിഞ്ഞ അഞ്ചുമാസമായി പെന്‍ഷന്‍ ലഭിച്ചിട്ടില്ല.
അധികാരത്തില്‍ വന്നാല്‍ കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ സമയബന്ധിതമായി തല്‍കുമെന്ന് പ്രകടന പത്രികയില്‍ എല്‍ഡിഎഫ് നല്‍കിയ ഉറപ്പ് നിലനില്‍ക്കെയാണ് ഈ ദാരുണമായ സ്ഥിതി വന്നിട്ടുള്ളത്. ധനകാര്യമന്ത്രിയാകട്ടെ തന്‍റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്നത് ഏറെ വിചിത്രമായിരിക്കുന്നു. പ്രത്യേക മാനുഷിക പരിഗണന നല്‍കി എത്രയും വേഗത്തില്‍ തന്നെ ഇക്കാര്യത്തില്‍ പരിഹാരം ഉണ്ടാക്കിയേ മതിയാകൂ, അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.
കുടിശിക അടക്കം കെഎസ്‌ആര്‍ടിസി പെന്‍ഷന്‍ വിരമിച്ച മുഴുവന്‍ ജീവനക്കാര്‍ക്കും കൃത്യമായി നല്‍കുന്നതിന് സര്‍ക്കാര്‍ തന്നെ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു.