ബജറ്റിൽ പലിശരഹിത വായ്പ തുടരുമെന്ന പ്രഖ്യാപനം കടക്കെണിയിൽ മുങ്ങുന്ന കേരളത്തിന് ആശ്വാസകരമായിരിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. അടിസ്ഥാന വികസനത്തിന് പ്രാധാന്യം നൽകുന്ന ബജറ്റാണ് ഇത്തവണ അവതരിപ്പിച്ചതെന്നും. 10 വർഷത്തിനുള്ളിൽ  ദാരിദ്ര്യം അനുഭവിക്കുന്നവരുടെ ജീവിത സാഹചര്യത്തിൽ മാറ്റം കൊണ്ടുവരാനും യുവാക്കൾക്കും കർഷകർക്കും ജീവിതം മെച്ചപ്പെടുത്താനും ഉതകുന്ന ബജറ്റ് ആണ് ഇത്തവണത്തെത് കേരളത്തിന് സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് ബജറ്റിൽ ഉള്ളതെന്നും വി മുരളീധരൻ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

2047ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിന് ദിശാബോധം നൽകാൻ സാധിച്ചു.  സ്ത്രീകള്‍ നയിക്കുന്ന സമ്പദ് വ്യവസ്ഥ എന്ന മോദി സർക്കാരിന്റെ പ്രഖ്യാപനത്തെ സാക്ഷാത്കരിക്കാൻ സാധിക്കുന്ന ബജറ്റ് ആണിത്. രാജ്യത്തെ ജനങ്ങളുടെ ജീവിത പുരോഗതിയെ സർക്കാർ കണക്കിലെടുക്കുന്നു എന്നതിനെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.


ALSO READ: അരനൂറ്റാണ്ടിലെത്തുന്ന യൂസഫലിയുടെ യുഎഇ ജീവിതം; ഗോൾഡൻ ഹാർട്ട് ഉദ്യമത്തിലൂടെ കുട്ടികൾക്ക് പുതുജീവൻ


 അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ആണ് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത്.  രണ്ടു കോടി വീടുകൾ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ അഞ്ചു വർഷം കൊണ്ട് അനുവദിക്കുമെന്നും ഒരു വീടുകൾ സോളാർ പദ്ധതി നടപ്പാക്കുമെന്ന് സ്ഥിരീകന്റെ പ്രഖ്യാപനത്തിലുണ്ട്. പ്രധാനമന്ത്രി ആവാസ് യോജനയിൽ ഗ്രാമീണ മേഖലയിൽ അനുവദിച്ച വീടുകളിൽ 70 ശതമാനവും വനിതകൾക്കാണ് എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.