തിരുവനന്തപുരം: സ്വർണ്ണ കടത്ത് കേസിൽ കസ്റ്റംസിനെ (Customs) സ്വാധീനിക്കാൻ ശ്രമിച്ചത് സംസ്ഥാന സർക്കാരും സർക്കാരിനെ  നയിക്കുന്ന പാർട്ടിയുമാണെന്ന് കസ്റ്റംസ് കമ്മിഷണറുടെ പ്രതികരണത്തിലൂടെ വ്യക്തമായെന്ന് കേന്ദ്രമന്ത്രി (Union minister) വി.മുരളീധരൻ. ഉദ്യോഗസ്ഥനെന്ന നിലയിലെ പരിമിതിയിൽ നിന്ന് അദ്ദേഹം വ്യക്തമായി കാര്യം പറഞ്ഞു. സുമിത് കുമാറിൻ്റെ  ഭാഗത്ത് ഒരു തെറ്റുമില്ലെന്നും മന്ത്രി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാരിൻ്റെ നയത്തിലെ പാളിച്ചയാണ് രോഗികൾ വർധിക്കാൻ കാരണമെന്ന് മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വൈകിയെങ്കിലും  ഇക്കാര്യം തിരിച്ചറിഞ്ഞെങ്കിൽ അത് കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ്. കേരളത്തിൻ്റെ  പിഴവുകൾ തുടക്കത്തിലെ ചൂണ്ടി കാട്ടിയപ്പോൾ പരിഹസിക്കുന്ന സമീപനമാണ് ഉണ്ടായത്. ശാസ്ത്രീയമായ രീതിയിൽ പ്രതിരോധ പ്രവർത്തനം നടത്തണമെന്നും നിയന്ത്രണത്തോടെ കൂടുതൽ ദിവസം കടകൾ തുറക്കണമെന്നും വി.മുരളീധരൻ (V Muraleedharan) ആവശ്യപ്പെട്ടു.


ALSO READ: Gold smuggling case: കസ്റ്റംസിന്റെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമെന്ന് കെ. സുധാകരന്‍


ടിപിആർ (Test positivity rate) നിശ്ചയിക്കാൻ മാനദണ്ഡം ഉണ്ടാകണമെന്നും മന്ത്രി കൂട്ടി ചേർത്തു. ശബരിമല പ്രക്ഷോഭത്തിൽ സ്ത്രീകൾ അടക്കമുള്ളവർക്കെതിരെ പൊതുമുതൽ നശിപ്പിച്ചെന്ന കേസ് ചുമത്തിയ സർക്കാരാണ് നിയമസഭാ കയ്യാങ്കളി കേസിൽ ശിവൻകുട്ടി രാജിവയ്ക്കില്ലെന്ന് പറയുന്നത്. സ്വന്തം അണികളെ സിപിഎം ധാർമ്മികത പഠിപ്പിക്കണമെന്നും  വി മുരളീധരൻ പറഞ്ഞു. രണ്ടാം ഊഴം ജനങ്ങൾ  നൽകിയത്  എന്തും ചെയ്യാനുള്ള ലൈസൻസ് അല്ലെന്ന് ഓർക്കണമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.