Weekend Lockdown : സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ Lockdown ; അവശ്യസേവന മേഖലയ്ക്കായി KSRTC സര്‍വീസ്

Kerala Weekend Lockdown സര്‍ക്കാര്‍ നിര്‍ദേശിച്ച വിഭാഗങ്ങള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. ബാങ്കുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസേവന മേഖലയ്ക്കായി KSRTC സര്‍വീസ് നടത്തും.

Written by - Zee Malayalam News Desk | Last Updated : Jul 31, 2021, 11:23 AM IST
  • പൊതുഗതാഗതം ഉണ്ടാകില്ല.
  • അവശ്യസേവന മേഖലയ്ക്കായി KSRTC സര്‍വീസ് നടത്തും.
  • അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാൻ അനുമതി.
  • ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം.
Weekend Lockdown : സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ Lockdown ; അവശ്യസേവന മേഖലയ്ക്കായി KSRTC സര്‍വീസ്

Thiruvananthapuram :  സംസ്ഥാനത്ത് ഇന്ന് ശനിയാഴ്ചയും നാളെ ഞായറും സമ്പൂര്‍ണ ലോക്ഡൗണ്‍ (Weekend Lockdown). സര്‍ക്കാര്‍ നിര്‍ദേശിച്ച വിഭാഗങ്ങള്‍ക്കും മാത്രമേ യാത്ര അനുവദിക്കൂ. ബാങ്കുകള്‍ ഇന്ന് പ്രവര്‍ത്തിക്കില്ല. പൊതുഗതാഗതം ഉണ്ടാകില്ല. അവശ്യസേവന മേഖലയ്ക്കായി KSRTC സര്‍വീസ് നടത്തും.

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാൻ അനുമതി. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഹോം ഡെലിവറി മാത്രം. പാഠപുസ്തക അച്ചടിക്കായി കേരള ബുക്സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി പ്രവര്‍ത്തിക്കും. 

ALSO READ : India Covid Update : രാജ്യത്ത് 41,649 പേർക്ക് കൂടി കോവിഡ് രോഗബാധ; ചികിത്സയിൽ കഴിയുന്നവരിൽ 37 ശതമാനം പേരും കേരളത്തിൽ നിന്ന് തന്നെ

D വിഭാഗം പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണായിരിക്കും. തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ തുടരും.

സംസ്ഥാനത്തെ കോവിഡ് തടയുന്നതിനായി സമ്പൂര്‍ണ അടച്ചിടലിന് പകരം മറ്റൊരു മാര്‍ഗം തേടുകയാണ് സര്‍ക്കാര്‍. എല്ലായ്പ്പോഴും ഇത്തരത്തിൽ അടച്ചിടാനാകില്ലയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം നടന്ന കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. പകരം മറ്റ് ശാസ്ത്രീയ മാര്‍ഗങ്ങള്‍ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ബുധനാഴ്ചയ്ക്കകം  സമർപ്പിക്കാൻ വിദഗ്ധ സമിതിക്ക് നിർദേശം നൽകി. 

ALSO READ : Covid Vaccine: പ്രതിമാസം ഒരു കോടി ഡോസ് വാക്‌സിന്‍ നല്‍കാനാകും - മുഖ്യമന്ത്രി

ആരോഗ്യ വിദഗ്ധരും വിദഗ്ധ സമിതി അംഗങ്ങളും ഉള്‍പ്പെട്ട സംഘത്തിനാണ് ഇതിന്റെ ചുമതല നൽകിയിരിക്കുന്നത്. രോഗ വ്യാപനം കൂടിയ ജില്ലകളിൽ കളക്ടര്‍മാര്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനും സർക്കാർ തീരുമാനമെടുക്കുന്നു. ഇത് പ്രാദേശികതലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ദിവസേന TPR വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ ഇളവുകള്‍ എങ്ങനെ നല്‍കാനാകുമെന്ന കാര്യത്തിൽ വിദഗ്ധ സമിതിക്ക് സംശയങ്ങളുണ്ട്. 

കേരളത്തിന്റെ രോഗവ്യാപനത്തില്‍ കേന്ദ്ര സർക്കാരും അതൃപ്തി അറിയിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം അയച്ച ആറംഗ വിദഗ്ധ സംഘം സംസ്ഥാനത്ത് തുടരുകയുമാണ്. ഈ സന്ദർഭത്തിൽ കേന്ദ്ര സംഘത്തിന്റെയും അഭിപ്രായത്തിനും വലിയതോതിൽ വില കൽപിക്കും.

ALSO READ : Kerala COVID Update : സംസ്ഥാനത്ത് ഇന്നും കോവിഡ് കേസുകൾ 20000 ത്തിന് മുകളിൽ തന്നെ; ആശങ്ക ഉയർത്തി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.61 ശതമാനം

വിനോദ സഞ്ചാരികള്‍ക്ക് പ്രയാസം സൃഷ്ടിക്കരുത്. ആഭ്യന്തര ടൂറിസം ശക്തിപ്പെടുത്തുന്ന നിലപാടെടുക്കണം. ടൂറിസത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ അനാവശ്യ ഇടപെടല്‍ പാടില്ലെന്നും ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള വാക്സിനേഷന്‍ സൗകര്യം വര്‍ദ്ധിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News