തിരുവനന്തപുരം:  വി.പി ജോയിയെ സംസ്ഥാന ചീഫ് സെക്രട്ടറിയായി നിയമിക്കും. നിലവിലെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത് ഫെബ്രുവരി 28-ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. നിലവിൽ  കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റില്‍ സുരക്ഷ, ഏകോപന ചുമതലയുള്ള സെക്രട്ടറിയായാണ് ജോയി പ്രവർത്തിക്കുന്നത്. മുൻ സംസ്ഥാന ധനകാര്യ സെക്രട്ടറി കൂടിയാണ് അദ്ദേഹം.കേന്ദ്ര ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കാൻ കേന്ദ്രം ജോയിക്ക് അനുമതി നൽകിയെന്നാണ് സൂചന.2023 ജൂണ്‍ 30വരെ ചീഫ്സെക്രട്ടറി പദവിയില്‍ തുടരാനാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READവാളയാർ കേസിലെ കോടതിവിധി: സന്തോഷമുണ്ടാക്കുന്നുവെന്ന് എ.കെ ബാലൻ


1987 ബാച്ചില്‍ പെട്ട ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം.Cabinet സെക്രട്ടേറിയറ്റില്‍ പ്രോജക്‌ട് മോണിറ്ററിംഗ് ഗ്രൂപ്പ് ജോയിന്റ് സെക്രട്ടറിയായാണ്. 2013ല്‍ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയത്.2023 ജൂൺ 30 വരെ അദ്ദഹത്തിന് സർവ്വീസിൽ തുടരാം. ജോയ് വാഴയിൽ എന്ന പേരിൽ സാഹിത്യ രംഗത്തും വി. പി ജോയ് സജീവമാണ്. തിരികെയെത്തുന്ന വി. പി ജോയിയെ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റാങ്കിൽ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി തസ്തികയിൽ നിയമിക്കാനാണ് മന്ത്രിസഭാ തീരുമാനം.


ALSO READകേരളത്തിൽ കോവിഡ് വർധിക്കുന്നു: കെ.സുരേന്ദ്രൻ പ്രധാനമന്ത്രിക്ക് കത്തയച്ചു


ഏറണാകുളം(Ernakulam) ജില്ലക്കാരൻ കൂടിയായ അദ്ദേഹ​ം വി.എസ്.സിയിലെ മുൻ എഞ്ചിനിയർ കൂടിയാണ്. ജോയ് വാഴയിൽ എന്ന പേരിൽ വിവിധ കൃതികളും അ​ദ്ദേഹം എഴുതിയിട്ടുണ്ട്. എസ്.കെ പൊറ്റക്കാട് അവാർഡ്,അക്ഷയ പുരസ്കാരം,പഴശ്ശിരാജാ സാഹിത്യ പ്രതിഭാ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. 12 കവിതാ സമാഹാരങ്ങളും. രണ്ട് നോവലുകളും അദ്ദേഹം എഴുതിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.