തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ നാളെ ആരംഭിക്കുകയാണ്. കേരളത്തിലും ഗൾഫിലും ലക്ഷദ്വീപിലുമായി 2971 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. ആവശ്യമായ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി അറിയിച്ചു. ഇത്തവണ സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ എഴുതുന്നത് 4.27 ലക്ഷം വിദ്യാർത്ഥികളാണ്. 2955 കേന്ദ്രങ്ങളാണ് കേരളത്തിൽ മാത്രമുള്ളതെന്നും അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിനോടകം തന്നേ രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടി  പൂർത്തിയായി. മെയ് മാസത്തോടെ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് എന്നീ ക്ലാസ്സുകളിലെ പാഠപുസ്തകം വിതരണം ചെയ്യും. അവധിക്കാലത്ത് കുട്ടികൾക്ക് വേണ്ടി പഠനോത്സവം നടത്തും. അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി നാല് കോടി രൂപ സർക്കാർ വിലയിരുത്തിയിട്ടുണ്ടെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.