തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ (Ayurveda college) ദ്രവ്യഗുണ വിഞ്ജാനം വിഭാഗത്തില്‍ ഓണറേറിയം അടിസ്ഥാനത്തില്‍ റിസര്‍ച്ച് ഫെല്ലോയെ നിയമിക്കുന്നതിന് നവംബര്‍ 12 രാവിലെ 11ന് കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ഇന്റർവ്യൂ (Interview) നടക്കുക.  ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദനന്തര ബിരുദമാണ് യോഗ്യത.  ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം 12ന് രാവിലെ 10.30ന് ഹാജരാകണം.


COMMERCIAL BREAK
SCROLL TO CONTINUE READING

അഗദതന്ത്ര വിഭാഗത്തില്‍ ഓണറേറിയം അടിസ്ഥാനത്തില്‍ റിസര്‍ച്ച് ഫെല്ലോയുടെ ഒഴിവ്. നവംബര്‍ 16ന് ഉച്ചയ്ക്ക് രണ്ടിന് കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.  ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം 16ന് ഉച്ചയ്ക്ക് 1.30ന് ഹാജരാകണം.


ALSO READ: Vaccination | സംസ്ഥാനത്തെ ആകെ വാക്‌സിനേഷന്‍ നാല് കോടി ഡോസ് പിന്നിട്ടതായി ആരോ​ഗ്യമന്ത്രി


ശാലാക്യതന്ത്ര വിഭാഗത്തിന് കീഴില്‍ ദന്തല്‍ ഒ.പി വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ദന്തല്‍ സര്‍ജനെ നിയമിക്കുന്നതിന് നവംബര്‍ 16 രാവിലെ 11ന് കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.  ബി.ഡി.എസും, 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് എത്തണം.


രചനാശാരീര വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ (ലക്ച്ചര്‍) നിയമിക്കുന്നതിന് നവംബര്‍ 17 രാവിലെ 11ന് കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.  ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദനന്തര ബിരുദമാണ് യോഗ്യത.  ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡേറ്റയും സഹിതം 17ന് ഉച്ചയ്ക്ക് 1.30ന് ഹാജരാകണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.