ന്യൂഡല്‍ഹി: കോവിഡ് (Covid19) വാക്സിനേഷനുമായി ബന്ധപ്പെട്ട് 18 വയസ്സിന് മുകളിലുള്ളവരുടെ വാക്സിനേഷദനുള്ള രജിസ്ട്രേഷൻ ഇന്ന് മുതൽ ആരംഭിക്കും.വൈകിട്ട് നാല് മണി മുതലാണ് കൊവിന്‍ പോര്‍ട്ടല്‍ വഴിയോ കേന്ദ്ര ആരോഗ്യ സേതു ആപ്പ് വഴിയോ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം.


COMMERCIAL BREAK
SCROLL TO CONTINUE READING

മെയ് മാസം ഒന്നാം തിയതി മുതലാണ് വാക്‌സിന്‍ (Vaccine) നല്‍കാൻ ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഓക്‌സിജന്‍ വിതരണം വിലയിരുത്താന്‍ നാളെയും വിവിധ മന്ത്രാലയങ്ങള്‍ യോഗം ചേരും. കഴിഞ്ഞ ആറ് ദിവസമായി പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലായി നില്‍ക്കുന്ന സാഹചര്യത്തിലാണിത്.


ഇന്ത്യയില്‍ പ്രതിദിന മരണ സംഖ്യ മൂവായിരത്തോട് അടുക്കുകയാണ്. കര്‍ണാടകത്തില്‍ കൊവിഡ് കര്‍ഫ്യു നിലവില്‍ വന്നിട്ടുണ്ട്. മെയ് 12 വരെ 14 ദിവസം കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.


അതേസമയം കേരളത്തിലും കോവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ് കഴിഞ്ഞ ഒറ്റ ദിവസം മാത്രം 30000-ൽ അധികം കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജനിതക മാറ്റം വന്ന വൈറസുകൾ (Virus) അതി വേഗമാണ് 14 ജില്ലകളിലും പടരുന്നതെന്നാണ് കണ്ടെത്തൽ. പ്രതിദിനം 50000 കേസുകളെങ്കിലും റിപ്പോർട്ട് ചെയ്യുമെന്നാണ് പ്രതിദിന വർധനയിൽ പ്രതീക്ഷിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.