Vadakara Taluk Office| എല്ലാ രേഖകളും കത്തി നശിച്ചു,വടകര താലൂക്ക് ഒാഫീസിൽ വൻ തീപിടുത്തം
വടകരയിൽ നിന്ന് പറ്റാതായതോടെ പേരാമ്പ്ര,തലശ്ശേരി യൂണിറ്റുകളിൽ നിന്നാണ് ഫയർ ഫോഴ്സെത്തിയത്
കോഴിക്കോട്: വടകര താലൂക്ക് ഒാഫീസിലുണ്ടായ അതിശക്തമായ തീപിടുത്തത്തിൽ എല്ലാ സർക്കാർ രേഖകളും കത്തി നശിച്ചു. പുലർച്ചെയോടെയാണ് തീ പിടുത്തമുണ്ടായത്. പേരാമ്പ്ര തലശ്ശേരി യൂണിറ്റുകളിൽ നിന്നുമുള്ള ഫയർ ഫോഴ്സ് എത്തിയാണ് തീ അണക്കാൻ ശ്രമം നടക്കുന്നത്.
വളരെ പഴയ കെട്ടിടമായതിനാൽ തീ പടരാനുള്ള സാധ്യത വളരെ കൂടുതലാണ് പുലർച്ചെ ആയതിനാൽ ആളപായങ്ങളില്ല. അതേസമയം തീ പിടുത്തത്തിൻറെ യഥാർത്ഥ കാരണം വ്യക്തമല്ല. സമീപത്തെ ട്രഷറി കെട്ടിടത്തിലേക്ക് കൂടി തീ പടരാതിരിക്കാനുള്ള ശ്രമങ്ങൾ അഗ്നിരക്ഷാ സേന നടത്തുന്നുണ്ട്.
അന്തരീഷത്തിൽ ചൂട് കൂടിയ സമയമായതിനാൽ തന്നെ തീ പിടുത്തമുണ്ടായാൽ വളരെ വേഗത്തിൽ പടരാൻ സാധ്യത കൂടുതലാണ്. സർക്കാർ കെട്ടിടമായതിനാൽ തന്നെ തീ പിടുത്തം സംബന്ധിച്ച് ദുരൂഹകൾ പോലീസ് അന്വേഷിക്കുമെന്നാണ് സൂചന.
Also Read: Omicron Covid Variant : കോംഗോയിൽ നിന്നെത്തിയ ഒമിക്രോൺ രോഗബാധിതന് നിരവധി പേരുമായി സമ്പര്‍ക്കം
കോഴിക്കോട് ജില്ലയിലെ നിലവിലുള്ള മൂന്നു താലൂക്കുകളിലൊന്ന്. വടകര നഗരസഭയിലും സമീപത്തെ ഗ്രാമപഞ്ചായത്തുകളിലുമായുള്ള 23 റവന്യൂ വില്ലേജുകൾ ചേർന്നതാണ് ഈ താലൂക്ക്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...