കണ്ണൂർ: കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിലെ കവർച്ച കേസിൽ പോലീസ് സംഘം ബെം​ഗളൂരുവിൽ എത്തി അന്വേഷണം ആരംഭിച്ചു. അരിവ്യാപാരി കെപി അഷറഫിന്റെ വീട്ടിലാണ് കവ‍ർച്ച നടന്നത്. വീട്ടിലെ ലോക്കർ വാങ്ങിയത് ബെം​ഗളൂരുവിലെ സ്ഥാപനത്തിൽ നിന്നാണ്. ഈ സ്ഥാപനത്തിലെത്തി പോലീസ് വിവരങ്ങൾ ശേഖരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

താക്കോൽ ഇട്ടതിന് ശേഷം ലിവർ കൃത്യമായി നീക്കിയാൽ മാത്രമേ ലോക്കർ തുറക്കാനാകൂ. ഒരു താക്കോൽ ഉപയോ​ഗിച്ചും വീണ്ടും മറ്റൊരു താക്കോൽ ഉപയോ​ഗിച്ചും ലിവർ ഒരേ സമയം പ്രവ‍ർത്തിപ്പിച്ചുമാണ് ലോക്കർ തുറക്കാൻ സാധിക്കുക. ഈ രീതികൾ കൃത്യമായി പാലിച്ചാണ് ലോക്കർ തുറന്നിരിക്കുന്നത്.


ALSO READ: വളപട്ടണം കവർച്ച; മോഷ്ടാവ് അടുത്ത ദിവസവും വീട്ടിലെത്തി, കേസിൽ നിർണായക തെളിവുകൾ


വീടിനെക്കുറിച്ചും ലോക്കറിനെക്കുറിച്ചും കൃത്യമായി ധാരണയുള്ളവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസ് സംഘത്തിന്റെ നി​ഗമനം. സ്വർണവും പണവും സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോൽ മറ്റൊരു ഷെൽഫിൽ വച്ച് പൂട്ടിയിരുന്നു. ഈ ഷെൽഫിന്റെ താക്കോൽ മറ്റൊരിടത്താണ് സൂക്ഷിച്ചിരുന്നത്.


ഈ താക്കോൽ എടുത്താണ് ഷെൽഫ് തുറന്ന് അതിൽ നിന്ന് ലോക്കറിന്റെ താക്കോൽ എടുത്തിരിക്കുന്നത്. മരം കൊണ്ടുള്ള അലമാരയ്ക്ക് അകത്താണ് ലോക്കർ സ്ഥാപിച്ചിരിക്കുന്നത്. വീടിനെക്കുറിച്ചും മരത്തിന്റെ അലമാരയ്ക്ക് അകത്ത് സ്ഥാപിച്ചിരിക്കുന്ന ലോക്കറിനെക്കുറിച്ചും വ്യക്തമായ ധാരണയുള്ളവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ ​നി​ഗമനം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.