VK Sreekandan MP Poster on Vande Bharat Train : വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്റെ ചിത്രം പതിപ്പിച്ച സംഭവത്തിൽ റെയിൽലെ പ്രൊട്ടക്ഷൻ ഫോഴ്സ് (റെയിൽവെ പോലീസ്) കേസെടുത്തു. യുവ മോർച്ച നൽകി പരാതിയുടെ അടിസ്ഥാനത്തിലാണ് ഷൊർണൂർ ആർപിഎഫ് കേസെടുത്തിരിക്കുന്നത്. വന്ദേ ഭാരത് ട്രെയിന്റെ ഉദ്ഘാടന സർവീസ് ഷൊർണ്ണൂരിൽ എത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ പാലക്കാട് എംപി അഭിവാദ്യം അറിയിച്ചുകൊണ്ട് പോസ്റ്റർ പതിപ്പിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വന്ദേ ഭാരതിന് ഷൊർണ്ണൂരിൽ സ്റ്റേപ്പ് അനുവദിക്കാൻ റെയിൽവെ സമ്മർദ്ദം ചെലുത്തിയതിനാണ് വി.കെ ശ്രീകണ്ഠൻ അഭിവാദ്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്റർ കോൺഗ്രസ് പ്രവർത്തകർ വന്ദേ ഭാരതിൽ ഒട്ടിച്ചത്. മഴയെ തുടർന്ന് നനഞ്ഞ കോച്ചിന്റെ മുകളിൽ കോൺഗ്രസ് പ്രവർത്തകർ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു. തുടർന്ന് പോസ്റ്റർ ഒട്ടിച്ചിരിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയും കോൺഗ്രസ് എംപിക്കെതിരെ രൂക്ഷ വിമർശനം ഉയരുകയും ചെയ്തു.


ALSO READ : Vande Bharat Kerala : വന്ദേ ഭാരത് എക്സ്പ്രസ്സ് വന്നതോടെ സിൽവർ ലൈൻ ഒരു അടഞ്ഞ അധ്യായം; കെ-റെയിൽ സമര നായിക റോസ്ലിൻ ഫിലിപ്പ്



പോസ്റ്റർ പിന്നീട് ആർപിഎഫുകാർ നീക്കം ചെയ്തു. പൊതുമുതൽ നശപ്പിച്ചതിന് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നാണ് ബിജെപി യുവമോർച്ച നേതാക്കൾ ആർപിഎഫിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. യുവമോർച്ചയുടെ പരാതിയിന്മേൽ ആർപിഎഫ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.