തിരുവനന്തപുരം : വന്ദേഭാരത് എക്സ്പ്രെസിന്റെ കേരളത്തിലവെ സർവീസ് കാസർകോഡ് വരെ നീട്ടിയതായി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. സെമി ഹൈസ്പീഡ് ട്രെയിന്റെ സർവീസ് കാസർകോഡ് വരെ നീട്ടണമെന്നാവശ്യത്തിന് പിന്നാലെയാണ് തീരുമാനം.  ഇതെ തുടർന്ന് കണ്ണൂരിൽ അവസാനിക്കേണ്ട വന്ദേഭാരത് സർവീസ് കേരളത്തിന്റെ വടക്കെ അറ്റമായ കാസർകോഡാക്കി കൊണ്ടുള്ള തീരുമാനം കേന്ദ്ര റെയിൽവെ മന്ത്രി അറിയിച്ചത്. കൂടാതെ കേരളത്തിന്റെ ഔദ്യോഗിക ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 25ന് നിർവഹിക്കുമെന്ന് അശ്വിനി വൈഷ്ണവ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏപ്രിൽ 24, 25 തീയതികളിലായി പ്രധാനമന്ത്രി കേരളത്തിൽ സന്ദേർശനം നടത്തും. വന്ദേഭാരതത്തിന്റെ ഫ്ലാഗ് ഓഫിനോടൊപ്പം റെയിൽവെയുടെ വിവിധ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് റെയിൽവെ മന്ത്രി വ്യക്തമാക്കി. ഏപ്രിൽ 25നാണ് സെമി ഹൈസ്പീഡ് ട്രെയിന്റെ ഫ്ലാഗ് ഓഫ്.


നിലവിൽ 70 മുതൽ 110 വരെയാണ് വന്ദേഭാരതത്തിന്റെ കേരളത്തിലെ സ്പീഡ്. എന്നാൽ റെയിൽവെയുടെ വിവിധഘട്ടങ്ങളിൽ വികസനങ്ങൾ ഫേസ് 1, ഫേസ് 2 ഘട്ടങ്ങളിൽ പൂർത്തിയാകുമ്പോൾ സംസ്ഥാനത്തിലൂടെയുള്ള വന്ദേഭാരത് സർവീസിന്റെ വേഗത 130ലേക്ക് ഉയരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. കേന്ദ്ര സഹമന്ത്രി വി മുരളീധരനൊപ്പമാണ് റെയിൽവെ മന്ത്രി വാർത്തസമ്മേളനം സംഘടിപ്പിച്ചത്.


ALSO READ : Vande Bharat Kerala : കേരള മണ്ണിൽ വന്ദേഭാരത്; കാണാം ചിത്രങ്ങൾ


അതേസമയം വന്ദേഭാരത് സർവീസിന്റെ സമയക്രമങ്ങളുടെ വിവരങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. കാസർകോട്ടേക്ക് സർവീസ് നീട്ടുമ്പോൾ സമയക്രമത്തിൽ വീണ്ടും മാറ്റം വന്നേക്കും. നിലവിൽ കണ്ണൂർ വരെയുള്ള സർവീസ് രാവിലെ 5.10ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടും. ഉച്ചയ്ക്ക് 12.30തോടെ കണ്ണൂരിലെത്തും. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മടക്ക സർവീസ് കണ്ണൂരിൽ നിന്നാരംഭിക്കും. രാത്രി 9.20ന് തിരുവനന്തപുരത്ത് വന്ദേഭാരത് മടങ്ങിയെത്തും. വിവിധ സ്റ്റേഷനുകളിൽ എത്തുന്ന സമയം ക്രമങ്ങളിൽ റെയിൽവെയുടെ ഭാഗത്ത് നിന്നും അന്തിമ തീരുമാനം ഉണ്ടാകേണ്ടതുണ്ട്.


കാസർകോഡ് വരെ സർവീസ് നീട്ടുമ്പോൾ ടിക്കറ്റ് നിരക്കിലും മാറ്റം വരും. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള സർവീസിലെ ഏറ്റവും കുറഞ്ഞ് ടിക്കറ്റ് നിരക്ക് 1,400 രൂപയാണ്. ഭക്ഷണമടക്കമാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. തിരുവനന്തപുരത്ത് നിന്നും കണ്ണൂർ വരെയുള്ള ഇക്കോണമി വിഭാഗത്തിനാണ് 1400 രൂപ ഈടാക്കുന്നത്. എസ്കിക്യൂട്ടീവ് ക്ലാസിന് 2,400 രൂപയാണ് (ഭക്ഷണം അടക്കം) ടിക്കറ്റ് നിരക്ക്. രണ്ട് കോച്ചുകളിലായി 54 സീറ്റുകൾ വീതമാണ് എക്സിക്യൂട്ടിവ് ക്ലാസിൽ ഉണ്ടാകുക. 2x2 എന്ന മാതൃകയിലാകും സീറ്റിങ്. 78 സീറ്റുകൾ വീതം 12 ഇക്കോണമി ക്ലാസുകളും. കൂടാതെ മുന്നിലെയും പിന്നിലെയും എഞ്ചിനോട് ചേർന്ന്  44 സീറ്റ് വീതമുള്ള രണ്ട് ഇക്കോണമി കോച്ചുകളും വന്ദേഭാരതിലുണ്ട് 3x2 എന്ന ഘടനയിലാണ് ഇക്കോണമി ക്ലാസിലെ സീറ്റിങ മാതൃക. ഏപ്രിൽ 25ന് ശേഷമുള്ള ടിക്കറ്റ് ബുക്കിങ് റെയിൽവെ ഉടൻ ആരംഭിച്ചേക്കും. അതേസമയം കഴിഞ്ഞ ദിവസം വന്ദേഭാരതത്തിന്റെ കേരളത്തിൽ ആദ്യ ട്രയൽ റൺ നടത്തിയിരുന്നു. ഏഴ് മണിക്കൂർ 10 മിനിറ്റ് കൊണ്ടാണ് ട്രെയിൻ കണ്ണൂരിലെത്തിയത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.10ന് പുറപ്പെട്ട ട്രെയിൻ 12.10ന് കണ്ണൂരിൽ എത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.