VK Sreekandan: വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച സംഭവം നിർഭാഗ്യകരം; പ്രവർത്തകരെ താക്കീത് ചെയ്യുമെന്ന് വി കെ ശ്രീകണ്ഠൻ
റെയിൽവെ പോലീസ് കേസെടുത്തിട്ടുണ്ട്. ആർപിഎഫ് അന്വേഷിച്ച് വസ്തുത പുറത്തു കൊണ്ടുവരട്ടെ എന്നായിരുന്നു എംപി കൂട്ടിച്ചേർത്തത്.
പാലക്കാട്: വന്ദേഭാരതിൽ പോസ്റ്റർ ഒട്ടിച്ച സംഭവത്തിൽ പ്രതികരണവുമായി വി.കെ ശ്രീകണ്ഠൻ എം.പി. ദൃശ്യങ്ങളിൽ കാണുന്ന കോൺഗ്രസ് പ്രവർത്തകരെ പാർട്ടി താക്കീത് ചെയ്യുമെന്ന് വി കെ ശ്രീകണ്ഠൻ പറഞ്ഞു. സംഭവത്തിൽ തനിക്കെതിരെ വ്യാപക സൈബർ ആക്രമണമാണം നടക്കുന്നതായും എംപി പറഞ്ഞു. നേതാക്കളുടെ അറിവോടെയല്ല പ്രവർത്തകർ പോസ്റ്റർ ഒട്ടിച്ചത്. സെൽഫി എടുക്കാൻ വേണ്ടിയാണ് പോസ്റ്റർ ഒട്ടിച്ചത്. പശ ഉപയോഗിച്ചല്ല മഴവെള്ളത്തിലാണ് പോസ്റ്റർ ഒട്ടിച്ചത്. സംഭവം നിർഭാഗ്യകരമാണെന്നും ആർപിഎഫ് അന്വേഷിച്ച് വസ്തുത പുറത്തു കൊണ്ടു വരട്ടെ എന്നും എംപി കൂട്ടിച്ചേർത്തു.
അതേസമയം വന്ദേഭാരത് എക്സ്പ്രസിൽ പോസ്റ്ററുകൾ ഒട്ടിച്ച സംഭവത്തിൽ യുവമോർച്ചയുടെ പരാതിയിൽ ഷൊർണൂർ റെയിൽവെ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം തുടങ്ങി. ഷൊർണൂരിൽ ട്രെയിൻ എത്തിയപ്പോഴാണ് കോൺഗ്രസ് പ്രവർത്തകർ ശ്രീകണ്ഠനെ അഭിനന്ദിച്ച് കൊണ്ടുള്ള പോസ്റ്ററുകൾ ട്രെയിനിൽ ഒട്ടിച്ചത്.
Also Read: Operation Kaveri: ഓപ്പറേഷൻ കാവേരി; സുഡാനിൽ കുടുങ്ങിയ 278 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചു
വന്ദേഭാരതിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കാൻ വി.കെ ശ്രീകണ്ഠൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിന് വി.കെ ശ്രീകണ്ഠന് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ പ്ലക്കാർഡുകളുമായി സ്റ്റേഷനിൽ എത്തിയിരുന്നു. ട്രെയിൻ സ്റ്റേഷൻ വിടുന്നതിന് തൊട്ട് മുമ്പാണ് മഴവെള്ളം കൊണ്ടു നനഞ്ഞ കോച്ചിന് പുറത്ത് ചില പ്രവർത്തകർ പോസ്റ്ററുകളൊട്ടിച്ചത്. ഇത് ഉടൻ തന്നെ ആര്‍ പി എഫ് നീക്കം ചെയ്തിരുന്നു. ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ എംപിക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...