കോറോണയെ ഭയമില്ല; അഭിമാനമായി Air India യിലെ ഈ മലയാളികൾ
ദുബായിൽ നിന്നും കരിപ്പൂരിലേക്ക് ആദ്യം പറന്നിറങ്ങിയ വിമാനത്തിലെ ജീവനക്കാരായ ഇവർ ഇന്നലെ പുലർച്ചെ അബുദാബിയിൽ നിന്നും കരിപ്പൂരിലെത്തിയ ആദ്യ വിമാനത്തിലും ഉണ്ടായിരുന്നു.
കോറോണ വൈറസ് രാജ്യമെമ്പാടും പടർന്നു കൊണ്ടിരിക്കുന്ന ഈ ഈ സാഹചര്യത്തിലും മലയാളികൾക്ക് അഭിമാനമായി ഈ നാലവർ സംഘം. സ്വന്തം കുടുംബങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന ഇവർ Air India യിലെ സ്റ്റാഫുകളാണ്.
ദുബായിൽ നിന്നും കരിപ്പൂരിലേക്ക് ആദ്യം പറന്നിറങ്ങിയ വിമാനത്തിലെ ജീവനക്കാരായ ഇവർ ഇന്നലെ പുലർച്ചെ അബുദാബിയിൽ നിന്നും കരിപ്പൂരിലെത്തിയ ആദ്യ വിമാനത്തിലും ഉണ്ടായിരുന്നു. മലപ്പുറം സ്വദേശി റസീന, മണ്ണാർക്കാട് സ്വദേശി റഊഫ്, കണ്ണൂർ സ്വദേശി വിനീത്, വയനാട് സ്വദേശി റിജോ ജോൺസൺ എന്നിവരാണ് വന്ദേഭാരത് സംരംഭത്തിൽ പങ്കാളികളായത്.
Also read: ഇന്ന് വിഷ്ണുവിനെ ഭജിക്കുന്നത് ഏറെ ഉത്തമം
ആദ്യ യാത്രയ്ക്ക് ശേഷം നടത്തിയ പരിശോധനയിൽ ഇവർക്ക് കോറോണ നെഗറ്റീവ് ആയിരുന്നു. ശേഷമാണ് ഇവർ ഒരു ഭയവുമില്ലാതെ വീണ്ടും രംഗത്തെത്തിയത്. മലയാളിയായ ഇവർ മലയാളികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യം വളരെ സന്തോഷത്തോടെയാണ് ഏറ്റെടുത്തത്.
അബുദാബിയിലെത്തിയ ഇവർ ഒരു മണിക്കൂറിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കരിപ്പൂരിലേക്ക് പറക്കുകയായിരുന്നു. യാത്രയസംഘത്തിൽ 180 പേരാണ് ഉണ്ടായിരുന്നത്. യാത്ര കഴിഞ്ഞ് എത്തിയ ഇവർ ഫ്ലാറ്റുകളിൽ quarantine ൽ ആണ്. പരിശോധനാ ഫലം നെഗറ്റീവ് ആയാൽ വീണ്ടും ഇവർ ദൗത്യത്തിൽ ഏർപ്പെടും.