തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും കാസർകോട് വരെ സർവ്വീസ് നടത്തുന്ന വന്ദേഭാരത് ട്രെയിനിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച്  ഉത്തരവിറക്കി റെയിൽവേ. സ്റ്റോപ്പ് എന്നു മുതൽ അനുവദിക്കണമെന്ന് ഉടൻ തീരുമാനമെടുക്കും. ദക്ഷിണ റെയിൽവെ നിർദേശിച്ച സമയമാറ്റവും ട്രെയിനിനു അംഗീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് നാലു ജില്ലകളിലെ ജനങ്ങൾക്കു പ്രയോജനപ്പെടുന്ന സ്റ്റേഷനാണ് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനെന്നും രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കുള്ള പ്രവേശന കവാടമാണെന്നും ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി വി.മുരളീധരൻ റെയിൽവേ മന്ത്രിക്കു കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ ഉത്തരവ് ഇറക്കിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.