തിരുവനന്തപുരം: വർക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടത്തിൽ കൈമലർത്തി കരാർ കമ്പനി. അപകടമുണ്ടായ ശനിയാഴ്ച ശക്തമായ തിരമാലകൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെന്നാണ് ആൻഡമാൻ കമ്പനിയായ ജോയ് വാട്ടർ സ്പോർട്സിന്‍റെ വാദം. 


COMMERCIAL BREAK
SCROLL TO CONTINUE READING

വർക്കല പാപനാശം കടൽത്തീരത്തുണ്ടായ ശക്തമായ തിരയിൽ ആളുകൾ ഒരു വശത്തേക്ക് കയറി നിന്നതാണ് അപകടത്തിന് കാരണമായതെന്നാണ് കരാർ കമ്പനിയുടെ വാദം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും  കമ്പനിയെ പഴിചാരുമ്പോഴാണ് ജോയ് വാട്ടർ സ്പോർട്സ് രംഗത്തെത്തുന്നത്. ആൻഡമാനിൽ ഉൾപ്പടെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് നിർമ്മിച്ച് പരിചയമുള്ള ഈ കമ്പനിയാണ് വർക്കലയിലും നിർമ്മാണം നടത്തിയത്. ഫ്ലോട്ടിംഗ് ബ്രിഡ്ജിൻ്റെ പാലം നിർമ്മാണത്തിലും പരിപാലനത്തിലും എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും അനുമതികൾ തേടിയത് ഡിടിപിസിയാണെന്നും കമ്പനിയുടെ പറഞ്ഞു.


ALSO READ: മലയാളി പൊളി അല്ലേ; കൊച്ചിയിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി യുകെ വ്ളോഗർ


അതിനിടെ, കമ്പനിയെ പൂർണ്ണമായും തള്ളി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും അഡ്വഞ്ചർ ടൂറിസം സൊസൈറ്റിയും രംഗത്തെത്തി. കരാർ കമ്പനിയുടെ ഭാഗത്ത് വീഴ്ചയുണ്ടായതായും പാലം നിർമ്മാണത്തിലും പരിപാലനത്തിലും വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്നുമുള്ള റിപ്പോർട്ട് ടൂറിസം ഡയറക്ടർക്ക് നൽകിയെന്നാണ് വിവരം. അതേസമയം, ജില്ലാ കളക്ടറും അപകടത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ദുരന്ത നിയമപ്രകാരം ഡെപ്യൂട്ടി കളക്ടർ അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കളക്ടർ വ്യക്തമാക്കുന്നു. 


കേരള തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നിലനിന്ന ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വർക്കല ഫ്ലോട്ടിം​ഗ് ബ്രിഡ്ജിൽ അപകടമുണ്ടായത്. സംഭവമുണ്ടായ ഉടൻ രക്ഷാപ്രവർത്തനം നടത്തി ആളുകളെ രക്ഷിക്കാൻ കഴിഞ്ഞതും വലിയൊരു ദുരന്തമായി മാറാതിരുന്നതും മാത്രമാണ് ആശ്വാസമായത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.