Varkala floating bridge: വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നു; 15 പേർ കടലിൽ വീണു, രണ്ട് പേരുടെ നില ഗുരുതരം
Varkala floating bridge collapse: അനധികൃതമായി നൂറുകണക്കിന് ആളുകൾ ഫ്ലോട്ടിംഗ് ബ്രിഡ്ജിൽ കയറിയതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് വിവരം.
തിരുവനന്തപുരം: വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്നു വീണു. അനധികൃതമായി നൂറുകണക്കിന് ആളുകൾ ബ്രിഡ്ജിൽ കയറിയതിനെ തുടർന്നാണ് അപകടം ഉണ്ടായത്. ശക്തമായ തിരമാലകൾ ഉള്ള കടലിൽ ബ്രിഡ്ജ് സ്ഥാപിക്കുന്നതിനെതിരെ ജനങ്ങൾ എതിർപ്പ് അറിയിച്ചിരുന്നു.
ഫ്ലോട്ടിംഗ് ബ്രിഡ്ജ് പൂർണമായും തകർന്ന നിലയിലാണ്. മാസങ്ങൾക്ക് മുമ്പാണ് വിനോദ സഞ്ചാര വകുപ്പ് വർക്കലയിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് സ്ഥാപിച്ചത്. അപകടത്തിൽപ്പെട്ട 15 പേരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിപ്പിക്കുകയാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്ന വിവരമാണ് പുറത്തുവരുന്നത്. നാദിറ, ഋഷബ് എന്നിവരുടെ ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നതെന്നാണ് പ്രാഥമിക വിവരം. പരിക്ക് പറ്റിയ ശ്രീവിദ്യയെ വർക്കല ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ALSO READ: സിദ്ധാർഥന്റെ മരണത്തിൽ ആരോപണവിധേയനായ അക്ഷയുടെ മൊഴി രേഖപ്പെടുത്തി പോലീസ്
കട്ടപ്പനയിലേത് ഇരട്ടക്കൊലപാതകം? നടപടികൾ ഊർജ്ജിതമാക്കി പോലീസ്
ഇടുക്കി: കട്ടപ്പനയിൽ ഇരട്ട കൊലപാതകം നടന്നതായുള്ള സംശയത്തിൽ നടപടികൾ ഊർജ്ജിതമാക്കി പോലീസ്. മോഷണ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡി ലഭിക്കുവാൻ പോലീസ് ഇന്ന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. വിശദമായി ചോദ്യം ചെയ്യലിനു ശേഷം ആയിരിക്കും മറ്റു നടപടികളിലേക്ക് കടക്കുക. പ്രതിയുടെ ജീവിതം ദുരൂഹത നിറഞ്ഞതെന്നും വീട്ടിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാർ പറഞ്ഞു.
കട്ടപ്പന കക്കാട്ടുകടയിൽ ഇരട്ടക്കൊലപാതകം നടന്നു എന്ന് പോലീസിന് ലഭിച്ചിരിക്കുന്ന സൂചനയിൽ വിശദമായ അന്വേഷണത്തിലേക്ക് കടക്കും. അതിൻറെ ഭാഗമായി സംശയങ്ങൾ ദൂരീകരിക്കുന്നതിന് നിലവിൽ മോഷണക്കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് കോടതിയിൽ അപേക്ഷ സമർപ്പിക്കും. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാകും മറ്റു നടപടികൾ ഉണ്ടാവുക.
വിഷ്ണു വിജയനും കുടുംബവും താമസിച്ചിരുന്ന കക്കാട്ടു കടയിലെ വീട്ടിൽ മൃതദേഹം കുഴിച്ചിട്ടുണ്ടോ എന്ന സംശയമാണ് നിലനിൽക്കുന്നത്. വീട് പൂർണമായും പോലീസ് നിരീക്ഷണത്തിലാണ്. എന്നാൽ അവധി ദിവസങ്ങൾ ആയതിനാൽ നിലവിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് സാങ്കേതികമായ താമസം ഉണ്ടാകാൻ സാധ്യതയുണ്ട്. അങ്ങനെ ഉണ്ടായാൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയുള്ള ചോദ്യം ചെയ്യലും തുടർന്നുള്ള വിശദമായ പരിശോധനയും നീളും.
അതേ സമയം പ്രതിയായ വിഷ്ണുവിനെ മാത്രമാണ് വീട്ടിൽ കണ്ടിട്ടുള്ളതെന്ന് നാട്ടുകാർ പറഞ്ഞു. അമ്മയേയും സഹോദരിയെയും പിതാവിനെയും കണ്ടിട്ടില്ല. ഇരട്ടക്കൊലപാതകങ്ങൾ നടന്നിട്ടുണ്ടോ എന്നത് സ്ഥിരീകരിക്കുവാൻ കഴിയുന്ന ഒരു സാഹചര്യവും നിലവിൽ കണ്ടെത്തിയിട്ടില്ല. പ്രതികളെ കസ്റ്റഡിയിൽ കിട്ടി ചോദ്യം ചെയ്താൽ മാത്രമാണ് ഈ കാര്യങ്ങളിൽ വ്യക്തത വരൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.