തിരുവനന്തപുരം: വർക്കല അയിരൂരിൽ ഭക്ഷണത്തിൽ ലഹരി കലർത്തി മോഷണം നടത്തിയ കേസിലെ പ്രതി കുഴഞ്ഞുവീണു മരിച്ചു. കഴിഞ്ഞ ദിവസം പിടിയിലായ പ്രതി രാംകുമാർ റിമാന്റിനിടെയാണ് കുഴഞ്ഞുവീണു മരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വർക്കല ഹരിഹരപുരം എൽ.പി സ്കൂളിന് സമീപം ലൈം വില്ലയിലാണ് മോഷണം നടന്നത്. വീട്ടുകാരെ മയക്കി കിടത്തിയാണ് മോഷണം നടത്തിയത്. അഞ്ച് അംഗ മോഷണ സംഘത്തിലെ 2 പേർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. 74 വയസ്സുള്ള ശ്രീദേവി അമ്മ, മരുമകൾ ദീപ, ഹോം നേഴ്സ് സിന്ധു  എന്നിവർ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടുജോലിക്ക് 15 ദിവസമായി ഉണ്ടായിരുന്ന നേപ്പാളി സ്വദേശിനി യുവതിയാണ് ഭക്ഷണത്തിൽ ലഹരി കലർത്തിയത് എന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. 


ALSO READ: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് 14 പേര്‍ അർഹരായി


കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ശ്രീദേവി അമ്മയുടെ മകൻ ബാംഗൂരിൽ നിന്നും രാത്രി ഭാര്യയായ ദീപയെ നിരവധി തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭിക്കാത്തതിനെ തുടർന്ന് സമീപവാസിയായ ബന്ധുവിനെ വിളിച്ചു. ബന്ധു ഈ വീട്ടിൽ എത്തുമ്പോൾ 4 ഓളം പേർ ഓടി രക്ഷപ്പെടുന്നത് ആണ് കാണുന്നത്. വീടിന് ഉള്ളിൽ കയറി നോക്കുമ്പോൾ 3 പേരും ബോധരഹിതർ ആയിരുന്നു. 


തുടർന്ന് നാട്ടുകാർ ഓടി കൂടി പ്രദേശത്ത് പരിശോധന നടത്തിയതിൽ ഒരാളെ പിടികൂടി. ഇയാൾ ബാഗിൽ പണവും സ്വർണവുമായി രക്ഷപെടാൻ ശ്രമിക്കവേ വീടിന് പിറകിലെ മതിൽ കമ്പിയിൽ കാൽ കുരുങ്ങി കിടക്കുകയായിരുന്നു. രാവിലെയോടെ സമീപത്തു ഒളിച്ചിരുന്ന ഒരാളെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പ്രദേശത്തെ സിസിടിവി പരിശോധിച്ചതിൽ 4 പേർ അടങ്ങുന്ന സംഘം പ്രദേശത്ത് കറങ്ങി നടക്കുന്നുണ്ടായിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.