ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും 11 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പോലീസ് മെഡലുകള്‍ ലഭിച്ചു. വിശിഷ്ട സേവനത്തിന് 2 പേര്‍ക്കും മെഡല്‍ ലഭിച്ചിട്ടുണ്ട്. രാജ്യത്താകെ 1,132 പേര്‍ക്കാണ് മെഡല്‍ സമ്മാനിക്കുക.
ഐജി എ. അക്ബര്‍, എസ്പിമാരായ ആര്‍.ഡി അജിത്, വി. സുനില്‍കുമാര്‍, എസിപി ഷീന്‍ തറയില്‍, ഡിവൈഎസ്പി സി.കെ സുനില്‍കുമാര്‍, എഎസ്പി വി. സുഗതന്‍, ഡിവൈഎസ്പി സലീഷ് സുഗതന്‍, എഎസ്‌ഐ രാധാകൃഷ്ണപിള്ള, ബി. സുരേന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാര്‍, എഎസ്‌ഐ മിനി കെ. എന്നിവര്‍ക്കാണ് സ്തുത്യർഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചത്. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എഡിജിപി ഗോപേഷ് അഗ്രവാൾ എന്നിവരാണ് വിശിഷ്ട സേവനത്തിന് മെഡൽ നേടിയിരിക്കുന്നത്.
ALSO READ: മോദി സര്‍ക്കാരിലെ മന്ത്രിമാര്‍ മാര്‍ച്ച് വരെ രാമക്ഷേത്രത്തിലേയ്ക്ക് ഇല്ല; കാരണം ഇതാണ്
അഗ്നിശമന സേന വിഭാഗത്തിൽ സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്ന് 4 മെഡലുകൾ ലഭിച്ചിട്ടുണ്ട്. ജിജി എൻ, പി പ്രമോദ്, അനിൽ കുമാർ എസ്, അനിൽ പി മണി എന്നിവർക്കാണ് മെഡൽ ലഭിച്ചത്. അഗ്നിശമന വിഭാഗത്തില്‍ വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്നും എഫ് വിജയകുമാറിന് മെഡല്‍ ലഭിച്ചു. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്ന് നാല് പേര്‍ക്ക് മെഡല്‍ ലഭിച്ചു. എന്‍ ജിജി, പി പ്രമോദ്, എസ് അനില്‍കുമാര്‍, അനില്‍ പി മണി എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു. രണ്ട് പേര്‍ക്കാണ് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം. യുഎന്‍ ദൗത്യത്തില്‍ കോംഗോയില്‍ സേവനം നടത്തിയ രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കാണ് മെഡൽ ലഭിച്ചിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.