Vava Suresh| വാവാ സുരേഷ് ഇനി പാമ്പ് പിടിക്കാൻ പോവുമോ? സഹോദരി പറയുന്നു
50 ശതമാനത്തോളം വാവ സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. ഇനിയും 50 ശതമാനത്തോളം നേരെയാവാനുണ്ട്
തിരുവനന്തപുരം: നിരവധി പേരുടെ പ്രാർഥനകളുടെ ഫലമായി വാവ സുരേഷ് ഒടുവിൽ പതിയെ ജീവിതത്തിലേക്ക് തിരികെ വരികയാണ്. അതിനിടയിലുണ്ടായ വിവാദങ്ങളുടെയും പ്രശ്നങ്ങളുടെയുമെല്ലാം യാഥാർത്ഥ്യം വാവയുടെ സഹോദരി ലാലി തന്നെ സീ മലയാളം ന്യൂസിനോട് പങ്കുവെച്ചു. വാവ ഇനി പാമ്പ് പിടിക്കാൻ പോവുമോ ഇല്ലയോ എന്ന് പറയാനാവില്ലെന്ന് ലാലി പറയുന്നു.
50 ശതമാനത്തോളം വാവ സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. ഇനിയും 50 ശതമാനത്തോളം നേരെയാവാനുണ്ട്. ഇനി വാവ തിരിച്ച് വന്നാലും തിരികെ ഇ ഫീൽഡിലേക്ക് പോവില്ല എന്ന് പറയാനാവില്ല. എൻറെ മരണം പാമ്പ് കടിച്ച് തന്നെയായിരിക്കുമെന്ന് വാവ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. പോവേണ്ട എന്ന് ഞങ്ങൾ വീട്ടുകാർക്ക് ഒരിക്കലും പറയാനാവില്ല. വാവയെ ലോകം മുഴുവൻ അറിയുന്നത് ഇ ഫീൽഡിൽ നിന്നാണ്-ലാലി പറഞ്ഞു.
ആക്സിഡൻറിൽപ്പെട്ട് തിരുവനന്തപുരത്തെ വീട്ടിൽ കിടന്നിരുന്നയാൾ വൈകീട്ട് അഞ്ച് മണിക്ക് കോട്ടയത്ത് പാമ്പ് കടിയേറ്റെന്ന് പറയുന്നത് തന്നെ നിമിത്തമാണ്. ഞങ്ങളുടെ കുടുംബത്തിൻറെ അനുവാദമില്ലാതെ ഞങ്ങളുടെ ദൃശ്യങ്ങൾ പലരും മുതലെടുത്തിട്ടുണ്ടെന്നും അത് വളരെ വേദയുള്ള കാര്യമാണെന്നും സഹോദരി സീ മലയാളം ന്യൂസിനോട് വ്യക്തമാക്കി.
അതേ സമയം കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവാ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. തലച്ചോറിന്റെ പ്രവർത്തനം സാധാരണ നിലയിലേക്ക് എത്തി. ശരീരത്തിലെ പേശികളുടെ ശേഷിയും പൂർണതോതിൽ തിരിച്ചുകിട്ടി. അധികം വൈകാതെ തന്നെ എഴുന്നേറ്റ് നടക്കാനാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. കോട്ടയം കുറിടച്ചിയിൽ വെച്ചാണ് വാവാ സുരേഷിന് പാമ്പ് കടിയേൽക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...