തിരുവനന്തപുരം: പാർട്ടി നിയമം കയ്യിലെടുത്തതിന്റെ ദുരന്തമാണ് അനുപമയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെടാൻ കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ആറ് മാസങ്ങൾക്ക് മുൻപ് പരാതി പറഞ്ഞപ്പോൾ മന്ത്രി വീണാ ജോർജും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും എവിടെയായിരുന്നുവെന്നും വിഡി സതീശൻ ചോദിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇവിടെ ഒരു നിയമവ്യവസ്ഥയുണ്ട്. ആ നിയമവ്യവസ്ഥയെ മറികടന്നാണ് പാർട്ടി നിയമം കയ്യിലെടുക്കുന്നത്. ഇതിന്റെ ദുരന്തമാണ് ഇപ്പോൾ സംഭവിച്ചത്. പാർട്ടി നിയമം കയ്യിലെടുത്തതിന്റെ ഫലമാണ് പാർട്ടി നേതാവിന്റെ മകൾക്ക്, അവൾ പ്രസവിച്ച കുഞ്ഞ് എവിടെയെന്ന് ചോദിച്ച് സമരം നടത്തേണ്ട ​ഗതികേടിലേക്ക് എത്തിച്ചത്.


ALSO READ: Anupama's Baby Missing Case; കുഞ്ഞിനായുള്ള അനുപമയുടെ നിരാഹാര സമരം ആരംഭിച്ചു, അനുപമയ്ക്ക് നീതി നിഷേധിക്കപ്പെട്ടുവെന്ന് ബൃന്ദ കാരാട്ട്


അനുപമയുടെ കുഞ്ഞിന്റെ കാര്യത്തിൽ ദത്തെടുക്കൽ നിയമങ്ങളെല്ലാം ലംഘിച്ചു. അനുപമയ്ക്ക് നീതി കിട്ടണം. സ്ത്രീകൾക്കെതിരായ പ്രശ്നങ്ങൾ എങ്ങനെയാണ് സർക്കാരും പാർട്ടിയും കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാ​ഹരണമാണ് അനുപമയുടെ സമരമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.


നീതി നിഷേധവും മുഷ്യത്വരഹിതവുമായ കാര്യമാണ് പേരൂർക്കടയിൽ നടന്നതെന്ന് സിപിഎം നേതാവ് ബൃന്ദ കാരാട്ട് പറഞ്ഞു. അനുപമക്ക് കുഞ്ഞിനെ തിരികെ ലഭിക്കണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. നേതാക്കളെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.


ALSO READ: A Vijayaraghavan | അനുപമയ്ക്കൊ‌പ്പമെന്ന് സിപിഎം; ആവശ്യമായ നിയമസഹായം നൽകുമെന്ന് എ വിജയരാഘവൻ


ഡൽഹിയിൽ കേന്ദ്രകമ്മിറ്റി യോഗത്തിനെത്തിയ ബൃന്ദ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നേരത്തേ അനുപമ, ബൃന്ദ കാരാട്ടിന് പരാതി നൽകിയിരുന്നു. വിഷയത്തിൽ ഇടപെടാനായി ബൃന്ദ കാരാട്ട് പി.കെ. ശ്രീമതിയെ ഏൽപ്പിക്കുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.