സംസ്ഥാന സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ പദ്ധതിയില്‍ ദൂരൂഹതയാരോപിച്ച് പ്രതിപക്ഷം!
സംസ്ഥാന സർക്കാർ വീണ്ടും പ്രതിരോധത്തിൽ. ക്വിക് ഡോക്ടര്‍ ഹെല്‍ത്ത് കെയറെന്ന സ്ഥാപനം സ്പ്രിംക്ലറിന്‍റെ ബിനാമി കമ്പനിയാണോയെന്ന സംശയമുയർത്തി പ്രതിപക്ഷ നിരയിൽ നിന്ന് വി ഡി സതീശന്‍ എംഎല്‍എ രംഗത്ത്.
സംസ്ഥാന സർക്കാർ വീണ്ടും പ്രതിരോധത്തിൽ. ക്വിക് ഡോക്ടര്‍ ഹെല്‍ത്ത് കെയറെന്ന സ്ഥാപനം സ്പ്രിംക്ലറിന്‍റെ ബിനാമി കമ്പനിയാണോയെന്ന സംശയമുയർത്തി പ്രതിപക്ഷ നിരയിൽ നിന്ന് വി ഡി സതീശന്‍ എംഎല്‍എ രംഗത്ത്.
പദ്ധതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പാണ് കമ്പനി രൂപീകരിച്ചതെന്നും വി ഡി സതീശന്‍ ആരോപിച്ചു. സ്പ്രിംക്ലര്‍ വിവാദം കത്തുന്നതിനിടെയാണ് പുതിയ ആക്ഷേപവുമായി വിഡി സതീശൻ രംഗത്ത് വന്നത്. ടെലി മെഡിസിന്‍ പദ്ധതിയില്‍ ക്രമക്കേടെന്നാണ് സതീശന്റെ ആരോപണം.
പദ്ധതി നടത്തിപ്പ് നിര്‍വഹിക്കുന്ന ക്വിക്ക് ഡോക്ടര്‍ ഹെല്‍ത്ത് കെയര്‍ സ്പ്രിംക്ലറിന്റെ ബിനാമി കമ്പനിയാണോയെന്ന് സംശയിക്കണമെന്ന് വിഡി സതീശന്‍ എംഎല്‍എ പറയുന്നു.
ചന്ദ്രമുഖി-2നായി അഡ്വാന്‍സ് ലഭിച്ച 3 കോടി രൂപ കൊറോണ ഫണ്ടിലേക്ക് നല്‍കി ലോറന്‍സ്!
ക്വിക് ഡോക്ടര്‍ ഹെല്‍ത്ത് കെയര്‍ കമ്പനി രൂപീകരിച്ചത് ഈ് വര്‍ഷം ഫെബ്രുവരി 19-നാണ്. ഏപ്രില്‍ ഒന്നിനാണ് മുഖ്യമന്ത്രി പദ്ധതി പ്രഖ്യാപിച്ചത്. ഇതിന് ശേഷം ഏപ്രില്‍ ഏഴിനാണ് കമ്പനിയുടെ വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അങ്ങനെയെങ്കിൽ ദിവങ്ങള്‍ക്ക് മുന്‍പ് മാത്രം രൂപീകരിച്ച കമ്പനിക്ക് എങ്ങനെ കരാര്‍ നല്‍കിയെന്ന് വ്യക്തമാക്കണമെന്ന് വിഡി സതീശന്‍ സർക്കാരിനോട് ആവശ്യപെട്ടു.
എറണാകുളം സ്വദേശിയായ സണ്ണി ആന്റണി, ചങ്ങനാശ്ശേരി സ്വദേശി ലാലന്‍ വര്‍ഗീസ് എന്നിവരാണ് രേഖകള്‍ പ്രകാരം കമ്പനി ഡയറക്ടര്‍മാര്‍. Quikdr ഇവരുടെ ആദ്യ സംരഭമാണ്.
ലോക്ക് ഡൗൺ ലംഘിച്ച് മന്ത്രിയും എംഎല്‍എയും; ആരോപണവുമായി ബിജെപി!
ഇതില്‍ ഒരാള്‍ ഓട്ടോ ഡ്രൈവറും മറ്റൊരാള്‍ ലോഡ്ജ് നടത്തിപ്പുകാരനുമാണെന്ന് വിഡി സതീശന്‍ ആരോപിച്ചു. സംസ്ഥാന സർക്കാരിനെതിരെ കടുത്ത നിലപാടുമായി പ്രതിപക്ഷം മുന്നോട്ട് പോവുകയാണ്. അതേസമയം ഒന്നിന് പുറമേ ഒന്നായി ആരോപണങ്ങൾ ഉയരുന്നത് സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ടെലി മെഡിസിന്‍ സേവനം പ്രയോജനപ്പെടുത്തുന്നവരുടെ മെഡിക്കല്‍ ഹിസ്റ്ററി ഈ കമ്പനി ശേഖരിക്കുന്നുണ്ട്. ഡാറ്റാ വില്‍പന സംശയിക്കണമെന്നും വി ഡി സതീശൻ ആരോപിച്ചു.