ലോക്ക് ഡൗൺ ലംഘിച്ച് മന്ത്രിയും എംഎല്‍എയും; ആരോപണവുമായി ബിജെപി!

ജനങ്ങൾ  വീട്ടിലിരുന്ന് ലോക്ഡൗണുമായി സഹകരിക്കുമ്പോൾ മാതൃക ആവേണ്ട  ജനപ്രതിനിധികൾ ലോകഡൗൺ നിയമം ലംഘിക്കുന്നു. നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്ത കോട്ടൂർ  സ്വദേശിക്ക് ഉൾപ്പെടെ കോവിഡ്19 രോഗം പിടി പെട്ടതിനെ തുടർന്ന് പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്.

Last Updated : Apr 10, 2020, 04:37 PM IST
ലോക്ക് ഡൗൺ ലംഘിച്ച് മന്ത്രിയും എംഎല്‍എയും; ആരോപണവുമായി ബിജെപി!

തിരുവനന്തപുരം: ജനങ്ങൾ  വീട്ടിലിരുന്ന് ലോക്ഡൗണുമായി സഹകരിക്കുമ്പോൾ മാതൃക ആവേണ്ട  ജനപ്രതിനിധികൾ ലോകഡൗൺ നിയമം ലംഘിക്കുന്നു. നിസാമുദ്ദീനിലെ മത സമ്മേളനത്തിൽ പങ്കെടുത്ത കോട്ടൂർ  സ്വദേശിക്ക് ഉൾപ്പെടെ കോവിഡ്19 രോഗം പിടി പെട്ടതിനെ തുടർന്ന് പ്രദേശത്ത് ആശങ്ക നിലനിൽക്കുകയാണ്.

അരുവിക്കര നിയോജക മണ്ഡലത്തിൽ  കോട്ടൂരിലെ റേഷൻകടയ്ക്കു മുൻപിൽ  എംഎൽഎ ശബരീനാഥിന്‍റെയും  മന്ത്രി പി തിലോത്തമന്റെയും നേതൃത്വത്തിൽ ആൾക്കൂട്ടത്തെ അണിനിരത്തി  ഉദ്ഘാടന പരിപാടി. കേരളത്തിൽ അഞ്ചുപേരിൽ കൂടുതൽ കൂടിയാൽ കേസെടുക്കും എന്ന്  സംസ്ഥാന സർക്കാർ പറയുന്ന ഈ സാഹചര്യത്തിലാണ് ഈ നിയമ ലംഘനം. 

ഇതിനെതിരെ  നടപടിയെടുക്കാൻ പോലീസ് തയ്യാറാകണമെന്നാണ് ബിജെപിയുടെ ആവശ്യം. സന്നദ്ധ പ്രവർത്തനം ചെയ്യുന്ന   പ്രവർത്തക്കരെ പോലും പോലീസ് നിയമ ലംഘനത്തിന് കേസെടുക്കും എന്ന് പറഞ്ഞ്  ഭീഷണിപ്പെടുത്തുപ്പോഴാണ് കോട്ടൂരിൽ ഇത് നടക്കുന്നത്.  

ഈ നിയമവിരുദ്ധ പ്രവൃത്തിക്കെതിരെ നിയമപരമായ നടപടി എടുക്കണമെന്ന് ബിജെപി അരുവിക്കര നിയോജകമണ്ഡലം പ്രസിഡണ്ട് മുളയറരതീഷ് പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് നിയമപരമായി മുന്നോട്ട് പോകുന്നതിനാണ് ബിജെപി തയ്യാറെടുക്കുന്നത്.

Trending News