പണി പൂര്‍ത്തിയാകാത്ത ബൈപ്പാസിൽ ടോള്‍ പിരിവ്, സര്‍ക്കാര്‍ ഇടപെടണമെന്ന് VD Satheeshan
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളുടെ മറ്റൊരു പ്രത്യക്ഷ ഉദാഹരണമാണ് തിരുവല്ലത്തെ അനധികൃത ടോള്‍ പിരിവെന്ന് പ്രതിപക്ഷ നേതാവ്.
തിരുവനന്തപുരം: പണി പൂര്‍ത്തിയാക്കാത്ത കഴക്കൂട്ടം - കാരോട് ദേശീയപാതാ (National Highway) ബൈപ്പാസിലെ അന്യായമായ ടോള്‍ പിരിവ് (Toll Collection) ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ (VD Satheeshan) ആവശ്യപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ (Governments) ജനവിരുദ്ധ നയങ്ങളുടെ മറ്റൊരു പ്രത്യക്ഷ ഉദാഹരണമാണ് തിരുവല്ലത്തെ അനധികൃത ടോള്‍ പിരിവ്. കടലും കരയും ആകാശവും കോര്‍പ്പറേറ്റുകള്‍ക്ക് (Corporates) തീറെഴുതുന്ന മോദി സര്‍ക്കാര്‍ (Modi Government) സാധാരണ ജനങ്ങളുടെ മേല്‍ നടത്തുന്ന ചൂഷണം തടസ്സമില്ലാതെ തുടരുകയാണന്ന് വി.ഡി സതീശന്‍ ആരോപിച്ചു.
കഴക്കൂട്ടം - കാരോട് ദേശീയപാതാ ബൈപ്പാസ് തിരുവല്ലം ടോള്‍ പ്ലാസയിലെ അനധികൃത പിരിവിനെതിരേ യു.ഡി.എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന സമരത്തിന്റെ മുപ്പതാം ദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
Also Read: സംസ്ഥാനത്തിന് 14 ലക്ഷം ഡോസ് Vaccine കൂടി, ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക്
കേന്ദ്ര സര്‍ക്കാര്‍ ദിവസേന ഇന്ധന വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുകയാണ്. നിര്‍മ്മാണം പൂര്‍ത്തിയാകാതെയും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വിധത്തില്‍ ബൈപ്പാസ് ഉപയോഗയോഗ്യമാക്കാതെയും ടോള്‍ പിരിവ് നടത്താന്‍ സര്‍ക്കാരിനോ നാഷണല്‍ ഹൈവെ അതോറിട്ടിക്കോ അധികാരമില്ല. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് കുടപിടിക്കുകയാണ്. പെട്രോള്‍ ഡീസല്‍ പാചക വാതക വില വര്‍ദ്ധനവിന്റെ വിഹിതം മടിയില്ലാതെ ഏറ്റുവാങ്ങുന്ന സംസ്ഥാന സര്‍ക്കാര്‍ അതേ നിലപാട് തന്നെയാണ് ടോള്‍ പിരിവ് വിഷയത്തിലും തുടരുന്നത്.
സംസ്ഥാനത്തെ ഇതര ടോള്‍ പ്ലാസകള്‍ക്ക് (Toll Plaza) ചുറ്റുമുള്ള ഗ്രാമങ്ങളിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ടോള്‍ സൗജന്യമാക്കുകയോ നിരക്ക് കുറയ്ക്കുകയോ ചെയ്യുമ്പോള്‍ തിരുവല്ലത്തേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളെ Highway അതോറിറ്റി വരിഞ്ഞു കെട്ടുകയാണെന്നും പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ (State Government) മുന്‍കൈ ഏടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.
UDF ജില്ലാ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍ അധ്യക്ഷത വഹിച്ച ധര്‍ണാ സമരത്തില്‍ DCC പ്രസിഡന്റ് പാലോട് രവി, എം.വിന്‍സെന്റ് എം.എല്‍.എ, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ബീമാപള്ളി റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...