Rape case against MP: ലോക്സഭാ എംപിക്കെതിരെ ബലാത്സംഗത്തിന് കേസ്, മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചതായി യുവതി

ബീഹാര്‍,  സമസ്തിപൂര്‍ എംപിയ്ക്കെതിരെ  ബലാത്സംഗ കേസില്‍ FIR....  

Written by - Zee Malayalam News Desk | Last Updated : Sep 14, 2021, 06:24 PM IST
  • ലോക് ജനശക്തി പാർട്ടിയുടെ (Lok Janshakti Party - LJP) എംപിയായ പ്രിൻസ് രാജിനെതിരെയാണ് (Prince Raj Paswan) ബലാത്സംഗ കേസിൽ ഡൽഹി പോലീസ് FIR രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്.
  • മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പെൺകുട്ടി പരാതിയിൽ ഉന്നയിക്കുന്നത്.
Rape case against MP: ലോക്സഭാ എംപിക്കെതിരെ ബലാത്സംഗത്തിന് കേസ്,  മയക്കു മരുന്ന് നല്‍കി  പീഡിപ്പിച്ചതായി യുവതി

New Delhi: ബീഹാര്‍,  സമസ്തിപൂര്‍ എംപിയ്ക്കെതിരെ  ബലാത്സംഗ കേസില്‍ FIR....  

ലോക് ജനശക്തി പാർട്ടിയുടെ  (Lok Janshakti Party - LJP) എംപിയായ പ്രിൻസ് രാജിനെതിരെയാണ്  (Prince Raj Paswan) ബലാത്സംഗ കേസിൽ ഡൽഹി പോലീസ്  FIR രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്.  

MP പ്രിൻസ് രാജ് പാസ്വാൻ തന്നെ മയക്കുമരുന്ന് നല്‍കി  പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി.  മൂന്നുമാസം മുമ്പ്  പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.  പോലീസില്‍  പരാതി  നല്‍കിയിട്ടും  കേസ് എടുക്കാത്തതിനെ തുടർന്ന് പെൺകുട്ടി കോടതിയെ സമീപിച്ചിരുന്നു.  കോടതിയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത്‌.  

അതുകൂടാതെ, FIR-ല്‍  LJP നേതാവ് ചിരാഗ് പാസ്വാനെയും  (Chirag Paswan) ഉള്‍പ്പെടുത്തിയിട്ടുണ്ട്.   പ്രിൻസിനെതിരെയുള്ള നടപടികള്‍  വൈകിപ്പിക്കാൻ ചിരാഗ് ശ്രമിച്ചെന്നാണ് ആരോപണം. ഡൽഹിയിലെ കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനിലാണ്  കേസ് രജിസ്റ്റർ ചെയ്തിരിയ്ക്കുന്നത്. 

മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പെൺകുട്ടി പരാതിയിൽ ഉന്നയിക്കുന്നത്.  താന്‍ LJP യില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു.  പ്രിൻസ് രാജ് തന്നെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായും, തന്‍റെ  അശ്ലീല വീഡിയോയും നിർമ്മിച്ചതായും യുവതി പറയുന്നു.  വിഷയം ചിരാഗ് പാസ്വാനെ  അറിയിച്ചതായും എന്നാല്‍, വേണ്ട നടപടികൾ അദ്ദേഹം സ്വീകരിച്ചില്ലെന്നും യുവതി  പറഞ്ഞു.  

Also Read: Viral Video: രാംവിലാസ് പാസ്വാന്‍റെ താടി വെട്ടിയൊതുക്കി മന്ത്രിപുത്രന്‍!

എന്നാൽ,  ഈ വിഷയത്തില്‍  പ്രിന്‍സ്  പാസ്വാന്‍ പറയുന്നത് മറ്റൊന്നാണ്.  പെൺകുട്ടിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾക്ക് താൻ നേരത്തെ പരാതി നൽകിയിട്ടുണ്ടെന്നാണ് പ്രിൻസ് പാസ്വാന്‍റെ  പ്രതികരണം. പെൺകുട്ടി തനിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നേരത്തെ നടത്തിയിരുന്നുവെന്നും ഇതിന് പെൺകുട്ടിക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പ്രിൻസ് രാജ് എംപി  പ്രതികരിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News