തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വാക്സിനേഷൻ്റെ (Covid Vaccine) ആദ്യഘട്ടം ഈ മാസത്തോടെ പൂർത്തീകരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോ​ഗ്യമന്ത്രി വീണ ജോർജ് (Veena George) നിയമസഭയിൽ. ആദ്യഘട്ടം വിജയകരമായി പൂർത്തിയാവുന്നുവെന്നാണ് ആരോഗ്യമന്ത്രി (Health Minister) നിയമസഭയിൽ (Assembly) അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സംസ്ഥാനത്ത് ഇന്നലെ വരെ 92.8 ശതമാനം പേർക്ക് ആദ്യഡോസ് വാക്സിനും 42.2 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി കഴിഞ്ഞു. ആദ്യ ഡോസ് വാക്സിനേഷൻ ഈ മാസവും ജനുവരിയോടെ രണ്ടാം ഡോസ് വാക്സിനേഷനും പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.


Also Read: India Covid Updates: പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 18,346 കേസുകൾ


കോവിഡ് വാക്സിൻ സ്വീകരിച്ച അപൂർവ്വം ചിലരിൽ മാത്രം പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഇക്കാര്യം കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കേന്ദ്രം ഇതേക്കുറിച്ച് പഠിക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാരിനൊപ്പം സംസ്ഥാന ആരോഗ്യവകുപ്പും വാക്സിൻ സ്വീകരിച്ചവരിലുണ്ടായ പാർശ്വഫലങ്ങളെക്കുറിച്ച് പഠനം നടത്തുന്നുണ്ട്. 


Also Read: Covid 19: കേരളത്തിൽ 82% പേരിൽ കോവിഡ് ആന്റിബോഡിയുള്ളതായി നി​ഗമനം


അതേസമയം കേന്ദ്രസർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 91.77 കോടിയിലധികം  (91,77,37,885) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 6.73 കോടിയിൽ അധികം ((6,73,07,240) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


Also Read: Kerala schools reopening; Guidelines: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് കരട് മാർ​ഗരേഖയായി; അന്തിമ മാർ​ഗരേഖ നാളെ


രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 18,346 പുതിയ കോവിഡ് (Covid 19) കേസുകളാണ്. കഴിഞ്ഞ 209 ദിവസത്തിനിടെ ഇതാദ്യമായാണ് പ്രതിദിന രോഗികളുടെ എണ്ണം ഇത്രയും കുറയുന്നത്. 29,639 പേരാണ് രോഗമുക്തി (Recovery) നേടിയത്. നിലവിൽ 2,52,902 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം (Ministry of Health) വ്യക്തമാക്കിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.