Kerala schools reopening; Guidelines: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് കരട് മാർ​ഗരേഖയായി; അന്തിമ മാർ​ഗരേഖ നാളെ

 എൽപി തലത്തിൽ ഒരു ക്ലാസിൽ 10 കുട്ടികളെ ഒരേ സമയം ഇരുത്താം. യുപി തലം  മുതൽ ക്ലാസ്സിൽ 20 കുട്ടികൾ ആകാമെന്നും മാർഗരേഖയിൽ പറയുന്നു. 

Written by - Zee Malayalam News Desk | Last Updated : Oct 4, 2021, 08:45 PM IST
  • ആദ്യ ഘട്ടത്തിൽ സ്കൂളുകളിൽ ഉച്ച ഭക്ഷണം ഉണ്ടാവില്ല. സ്ഥിതി​ഗതികൾ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിക്കും
  • അന്തിമ മാർ​ഗരേഖ നാളെ പുറത്തിറക്കും
  • ആരോ​ഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായാണ് മാർ​ഗരേഖ തയ്യാറാക്കിയത്
  • കരട് മാർ​ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി. അന്തിമ മാർ​ഗരേഖ നാളെ പുറത്തിറക്കുമെന്നാണ് സൂചന
Kerala schools reopening; Guidelines: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് കരട് മാർ​ഗരേഖയായി; അന്തിമ മാർ​ഗരേഖ നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് (School reopening) സംബന്ധിച്ച് കരട് മാർ​ഗരേഖയായി. ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസുകളിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമേ ഇരുത്താൻ പാടുള്ളൂ. എൽപി തലത്തിൽ ഒരു ക്ലാസിൽ 10 കുട്ടികളെ ഒരേ സമയം ഇരുത്താം. യുപി തലം  മുതൽ ക്ലാസ്സിൽ 20 കുട്ടികൾ ആകാമെന്നും മാർഗരേഖയിൽ (Guidelines) പറയുന്നു. 

ആദ്യ ഘട്ടത്തിൽ സ്കൂളുകളിൽ  ഉച്ച ഭക്ഷണം ഉണ്ടാവില്ല. സ്ഥിതി​ഗതികൾ വിലയിരുത്തിയ ശേഷം ഉച്ച ഭക്ഷണ വിതരണം പരിഗണിക്കും. അന്തിമ മാർ​ഗരേഖ നാളെ പുറത്തിറക്കും. ആരോ​ഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായാണ് മാർ​ഗരേഖ തയ്യാറാക്കിയത്. കരട് മാർ​ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി. അന്തിമ മാർ​ഗരേഖ നാളെ പുറത്തിറക്കുമെന്നാണ് സൂചന.

ALSO READ: Covid Protocols | സംസ്ഥാനത്ത് നാളെ കോളജുകൾ തുറക്കും; കോവിഡ് മാർ​ഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോ​ഗ്യമന്ത്രി

കഴിഞ്ഞ കുറെ ദിവസങ്ങളിലായി നിരവധി സംഘടനകളുടെ യോഗങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്തത്. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിപുലമായ ഒരുക്കങ്ങളാണ് വിദ്യാഭ്യാസവകുപ്പ് നടത്തുന്നത്. അധ്യാപക, വിദ്യാർഥി, യുവജന, തൊഴിലാളി തുടങ്ങിയ സംഘടനങ്ങളുമായി വിദ്യാഭ്യാസ മന്ത്രി യോഗങ്ങൾ ചേർന്നിരുന്നു. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൂർണ്ണ പിന്തുണ നൽകുമെന്ന് സംഘടനകൾ അറിയിച്ചിരുന്നു.

ALSO READ: School Re-Opening : സ്കൂളുകൾ തുറുക്കുന്നതിന് പൂർണ പിന്തുണ നൽകി വിവിധ സംഘടനകൾ, മാർഗരേഖ ഉടൻ പുറത്തിറക്കും

അതേസമയം, സംസ്ഥാനത്തെ കോളജുകൾ തുറക്കുന്നതിനും ഒരുക്കങ്ങൾ പൂർത്തിയായി. എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നെങ്കിലും നമ്മൾ പൂർണമായി കോവിഡിൽ നിന്നും മുക്തരല്ല. വളരെ പോസിറ്റീവായി എല്ലാവരും കലാലയങ്ങളിലേക്ക് പോകുമ്പോൾ കോവിഡ് പോരാട്ടത്തിൽ പഠിച്ച പാഠങ്ങൾ ആരും മറക്കരുത്. കുറച്ച് കാലം കൂടി ജാഗ്രത തുടരേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News