Vegetables Price Hike: സംസ്ഥാനത്ത് പച്ചക്കറികളുടെ വില കുതിച്ചുയരുന്നു! ഒരു കിലോ പയറിന്റെ വില ഞെട്ടിക്കുന്നത്
100 രൂപയിൽ താഴെയായിരുന്ന പയറിന്റെ വിലയാണ് ഇനങ്ങളിൽ ഏറ്റവും ഉയർന്നത്. ഒരു കിലോ പയറിന്റെ വില 200 രൂപ വരെയായിട്ടുണ്ട് പല സ്ഥലങ്ങളിലും
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറികളുടെ വിലയിൽ വൻ വർധന. പല പച്ചക്കറി ഇനങ്ങളുടെയും വില ഇരട്ടിയിൽ അധികമായി വർദ്ധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിൽ അധികമായി സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വൻവർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പല പച്ചക്കറികളുടെയും വില വിപണിയിൽ ഇരട്ടിയിലധികം ആണ്. 100 രൂപയിൽ താഴെയായിരുന്ന പയറിന്റെ വിലയാണ് ഇനങ്ങളിൽ ഏറ്റവും ഉയർന്നത്. ഒരു കിലോ പയറിന്റെ വില 200 രൂപ വരെയായിട്ടുണ്ട് പല സ്ഥലങ്ങളിലും.
പച്ചമുളക് ഇഞ്ചി വെളുത്തുള്ളി തുടങ്ങിയ പച്ചക്കറികൾക്കും താങ്ങാവുന്നതിലും അധികം വിലയാണ് വർദ്ധിച്ചിരിക്കുന്നത്. അതേസമയം പച്ചക്കറികളുടെ വില കുതിച്ചുയരാനുള്ള പ്രധാന കാരണം കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിതമായ മാറ്റമാണ്. വേനൽ കടുത്തതോടെ തമിഴ്നാട്ടിലും കർണാടകയിലും കൃഷി കുറഞ്ഞു. പച്ചക്കറികളുടെ വിളവിനെയും ഇവ ബാധിച്ചിരുന്നു. കടുത്ത വേനലിൽ പിന്നാലെ അപ്രതീക്ഷിതമായി ശക്തമായ മഴ കൂടി എത്തിയതോടെ പച്ചക്കറികളുടെ വില ഇനിയും ഉയരും എന്നാണ് വ്യാപാരികളുടെ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.