Vellappally Natesan | സുധാകരനെപ്പോലെ അംഗീകാരമുള്ളവർ ആലപ്പുഴയിൽ ഇല്ല; ജി സുധാകരനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ
സുധാകരൻ നല്ല സംഘാടകനാണ്. നല്ല മന്ത്രിയായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു
ആലപ്പുഴ: ജി സുധാകരനെപ്പോലെ (G Sudhakaran) അംഗീകാരമുള്ളവർ ആലപ്പുഴയിൽ ഇല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സുധാകരൻ നല്ല സംഘാടകനാണ്. നല്ല മന്ത്രിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മുഖം നോക്കാതെ നടപടിയെടുക്കുന്നതാണ് രീതി. അതാണ് സുധാകരനെതിരെ നടന്നതെന്നും വെള്ളാപ്പള്ളി (Vellappally Natesan) പറഞ്ഞു.
അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് വീഴ്ചയിൽ ജി.സുധാകരനെതിരെ സിപിഎം അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജി സുധാകരനെതിരെ പരസ്യ ശാസനയും ഉണ്ടായി. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വീഴ്ചയുണ്ടെന്നാണ് സിപിഎമ്മിന്റെ കണ്ടെത്തൽ. സിപിഎം സംസ്ഥാന സമിതിയിലാണ് തീരുമാനം. ഇതിൻറെ ഭാഗമായി അച്ചടക്ക നടപടി ഉണ്ടായേക്കും.
ALSO READ: G Sudhakaran| അമ്പലപ്പുഴയിൽ വീഴ്ചയെന്ന് കണ്ടെത്തൽ, ജി.സുധാകരന് സി.പി.എമ്മിൻറെ പരസ്യശാസന
അമ്പലപ്പുഴയിൽ സ്ഥാനാർഥിത്വം കിട്ടാത്തതിനാൽ പ്രവർത്തനങ്ങളിൽ ആത്മാർഥത പുലർത്തിയില്ലെന്നാണ് കണ്ടെത്തൽ. സുധാകരൻറെ നിഷേധ സ്വഭാവം പ്രചാരണത്തിൽ പ്രതിഫലിച്ചില്ല. എളമരം കരീമും, കെ.ജെ തോമസും അടങ്ങുന്ന രണ്ടംഗ സമിതിയാണ് അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച അന്വേഷിച്ചത്.
പാർട്ടിയിലെ മുതിർന്ന അംഗം കൂടിയാണ് സുധാകരൻ. അത് കൊണ്ട് തന്നെ കടുത്ത നടപടികളോ തരം താഴ്ത്തലോ പോലയുള്ള നടപടികൾ ജി.സുധാകരനെതിരെ ഉണ്ടായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഒരു മുതിർന്ന നേതാവിനെതിരെ സമീപകാലത്ത് നടപടി വരുന്നത് ജി.സുധാകരനെതിരെയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...