വേങ്ങരയില്‍ മാണി യുഡിഎഫിനെ പിന്തുണയ്ക്കും
വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിന് പിന്തുണ പ്രഖ്യാപിച്ചു. ചെയര്‍മാന്‍ കെ.എം.മാണിയാണ് ഈ വിവരം മാധ്യമങ്ങളോട് പറഞ്ഞത്.
കോട്ടയം: വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദറിന് പിന്തുണ പ്രഖ്യാപിച്ചു. ചെയര്‍മാന്‍ കെ.എം.മാണിയാണ് ഈ വിവരം മാധ്യമങ്ങളോട് പറഞ്ഞത്.
മുസ്ലിം ലീഗുമായി പാര്‍ട്ടിക്ക് ആത്മബന്ധമാണുള്ളത്. മുന്നണിയിലേക്കുള്ള പാലമായിട്ടോ, തിരിച്ചുവരവിനുള്ള ഒരുക്കമായിട്ടോ ഇതിനെ കാണേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം കോണ്‍ഗ്രസുമായുള്ള മണിയുടെ പിണക്കം തീര്‍ന്നിട്ടില്ലെന്നാണ് ഈ പ്രസ്താവനയില്‍ നിന്ന് വ്യക്തമാവുന്നത്. മുന്‍പ് പല കോണ്‍ഗ്രസ് നേതാക്കളും മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അനുകൂല മറുപടി ഉണ്ടായില്ല. അതുകൂടാതെ അടുത്തിടെ നടന്ന പല തദ്ദേശ ഉപതിരഞ്ഞെടുപ്പുകളില്‍ കേരളാ കോണ്‍ഗ്രസ് എല്‍ഡിഎഫിനൊപ്പമായിരുന്നു.
യുഡിഎഫില്‍ നിന്ന് പുറത്ത് പോയതിന് ശേഷം നടന്ന മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലും മാണിയുടെ പിന്തുണ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പി.കെ.കുഞ്ഞാലിക്കുട്ടിയ്ക്കായിരുന്നു. വേങ്ങരയില്‍ മാണിയുടെ പിന്തുണ ആവശ്യപ്പെട്ട് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് കെ.എം മാണിക്ക് കത്തയച്ചിരുന്നു. എന്നാല്‍ കെ.എന്‍.എ ഖാദറിന് വേണ്ടി മാണി പ്രചാരണത്തിന് എത്തുമോ എന്ന കാര്യത്തില്‍ ഇപ്പോഴും തീരുമാനമായില്ല.