വേങ്ങര: ഈ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ കാന്തപുരം എ.പി. വിഭാഗത്തിന്‍റെ വോട്ടുകള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ യുഡിഎഫിനെ സഹായിക്കുന്നതില്‍ അര്‍ഥമില്ലെന്നാണ് കാന്തപുരം പക്ഷക്കാരുടെ പൊതു വികാരം. പക്ഷെ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായില്ലെങ്കിലും സംഘടനാ തീരുമാനം ഉടന്‍ അണികളിലെത്തിക്കുമെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെട്ടത്.


വേങ്ങര മണ്ഡലത്തില്‍ പതിനായിരത്തിലധികം വോട്ടുകളുണ്ടെന്നാണ് എപി സുന്നി വിഭാഗക്കാരുടെ അവകാശവാദം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി മത്സരിച്ചതാണ് ലീഗിന് നേട്ടമായത് എന്നാണ് എപി സുന്നി വിഭാഗത്തിന്‍റെ കണക്ക് കൂട്ടല്‍.


ഒക്ടോബര്‍ പതിനൊന്നിനാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ്. മുസ്ലിം ലീഗ് നേതാവ് കെ.എന്‍.എ ഖാദറാണ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി. അഡ്വ. കെസി നസീറാണ് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി. 2011ല്‍ രൂപീകരിച്ച വേങ്ങര മണ്ഡലത്തില്‍ ആറ് പഞ്ചായത്തുകളാണ് ഉള്ളത്. നാമ നിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും.