മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ സംസ്ഥനത്തെ പ്രമുഖ പാര്‍ട്ടികളായ എൽഡിഎഫിന്‍റെയും, യുഡിഎഫിന്‍റെയും സ്ഥാനാർഥികള്‍ നാമനിർദേശകപത്രിക സമർപ്പിച്ചു


COMMERCIAL BREAK
SCROLL TO CONTINUE READING

എൽഡിഎഫ് സ്ഥാനാർഥി പി.പി. ബഷീർ മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ മുന്‍പാകെയാണ് നാമനിർദേശക പത്രിക സമര്‍പ്പിച്ചത്. പാലോളി മുഹമ്മദ് കുട്ടി ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമർപ്പണം.


യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ ഉപവരണാധികാരിയായ വേങ്ങര ബിഡിഒ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. യുഡിഎഫ് ജില്ലാ നേതൃയോഗത്തിനു ശേഷം നിരവധി പാർട്ടി പ്രവർത്തകരുടെയും നേതാക്കൻമാരുടെയും സാന്നിധ്യത്തിലാണ് ഖാദർ പത്രിക സമർപ്പിച്ചത്.