തിരുവനന്തപുരം: ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം വേങ്ങരയില്‍ ഉണ്ടായ സംഘര്‍ഷത്തിന് കാരണക്കാര്‍ പുറത്തുള്ളവരെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

അക്രമം നടത്തിയതിന് പിന്നിലുള്ളവരെ പൊലീസ് കണ്ടെത്തുമെന്നും കെ.എന്‍.എ ഖാദര്‍ തുടങ്ങിയ നേതാക്കന്‍മാരുള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നതായും മന്ത്രി സൂചിപ്പിച്ചു.


സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മലപ്പുറം വേങ്ങരയിലെ എ.ആർ നഗറില്‍ നാട്ടുകാരും പൊലീസും ഏറ്റുമുട്ടിയിരുന്നു. സ്ഥലം ഏറ്റെടുക്കുന്ന നടപടിയ്ക്കായി എത്തിയ റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. 


സമരക്കാർക്കുനേരെ പൊലീസ് ലാത്തിവീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. സംഘര്‍ഷത്തില്‍ പൊലീസുകാരുള്‍പ്പടെ നിരവധിപ്പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു.