കൊല്ലം: കൊല്ലം കൊട്ടിയത്ത് ഇത്തിക്കര പാലത്തില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്നു പ്രാഥമിക നിഗമനം. 
 
ബൈസ് ലൈന്‍ മാറി ഓടിയ ബസ് കണ്ടെയ്നറുമായി കൂട്ടിയിടിക്കുകയായിരുന്നു. സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളില്‍ ഡ്രൈവരുടെ പിഴവ് വ്യക്തമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊട്ടിയം ഇത്തിക്കര പാലത്തിന് സമീപമാണ് അപകടം നടന്നത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ബസ് ലോറിയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.   



മാനന്തവാടിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോയ കെഎസ്ആര്‍ടിസി ഡീലക്സ് ബസും തിരുവനന്തപുരത്തുനിന്നും കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. 


അപകടത്തില്‍ കെഎസ്‌ആര്‍ടിസി ബസ് കണ്ടക്ടറും താമരശ്ശേരി സ്വദേശിയുമായ ടി പി സുഭാഷ്, ബസ് ഡ്രൈവര്‍ അസീസ്, ലോറി ഡ്രൈവര്‍ ചെങ്കോട്ട സ്വദേശി ഗണേഷ് എന്നിവരാണ് മരിച്ചത്.


അപകടത്തിന് ശേഷം ലോറിയില്‍ കുടുങ്ങിക്കിടക്കുകയായിരുന്ന ഡ്രൈവറെ ഒന്നരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിരുന്നു.