തൃശ്ശൂർ: എരുമപ്പെട്ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി കൃഷി ഭവൻ ഓഫീസർ എസ് ഉണ്ണിക്കൃഷ്ണനെയാണ് വിജിലൻസ് പിടിയിലായത്. ഭൂമി തരം മാറ്റുന്നതിനായുള്ള അപേക്ഷയിൽ പരിശോധന നടത്തുന്നതിനു വേണ്ടി 25000 രൂപ ആവശ്യപ്പെട്ടുവെന്ന സ്ത്രീയുടെ പരാതിയിലാണ് വിജിലൻസ് നടപടി എടുത്തത്. പരാതിക്കാരിയിൽ നിന്നും കൈക്കൂലി കൈപ്പറ്റുന്നതിനിടെയാണ്  ഉണ്ണിക്കൃഷ്ണനെ വിജിലൻസ് അറസ്റ്റ് പിടികൂടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം തൃശ്ശൂരിൽ അശ്ലീല വെബ്സൈറ്റിൽ യുവതിയുടെ നഗ്ന ചിത്രങ്ങൾ  പങ്കുവെച്ച യുവാവ് അറസ്റ്റിൽ. യുവതിയുടെ ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയും അത് സെക്സ് ചാറ്റ് ആപ്ലിക്കേഷനിൽ പങ്കുവെക്കുകയുമായിരുന്നു. സംഭവത്തിൽ തൃശൂർ എരുമപ്പെട്ടി സ്വദേശി സെബി (33) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നഗ്ന ചിത്രങ്ങൾ പരസ്പരം കൈമാറുന്ന ആപ്പ് വഴിയാണ്  യുവതിയുടെ ചിത്രങ്ങൾ ഇയാൾ കൈമാറിയതെന്ന് പോലീസ് പറഞ്ഞു. ഇതു സംബന്ധിച്ച തെളിവുകൾ സെബിയുടെ ഫോണിൽ നിന്നും പൊലീസ് കണ്ടെത്തി. പരാതിയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണർ ടി.എസ് ഷിനോജിന്നെ നേതൃത്വത്തിലുള്ള  പോലീസ് സംഘം ആരംഭിച്ചിട്ടുണ്ട്. 


ALSO READ: ലൈഫ് മിഷന്‍ കേസ്: അസുഖമുണ്ടെങ്കില്‍ ശിവശങ്കറിന് ജാമ്യത്തിന് കോടതിയെ സമീപിക്കാം- സുപ്രീം കോടതി


ലൈഫ് മിഷന്‍ കേസ്: ലൈഫ് മിഷൻ കേസുമായി ബന്ധപ്പട്ട് ബന്ധപ്പെട്ട് ജയിലിൽ പോകേണ്ടി വന്ന മുഖ്യമന്ത്രിയുടെ  മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ അറിയിച്ചു. എങ്കിലും ആരോ​ഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്  അടിയന്തരമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഇടക്കാല ജാമ്യത്തിന് വേണ്ടി ശിവശങ്കറിന്  പ്രത്യേക കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. ഇതിനൊപ്പം സ്ഥിരജാമ്യത്തിനായുള്ള ശിവശങ്കറിന്റെ അപേക്ഷ പരിഗണിക്കുന്നത് ജൂലായിലേക്ക് മാറ്റി.


ശിവശങ്കറിന് ആരോ​ഗ്യകരമായ പ്രശ്നങ്ങൾ ഉണ്ടെന്നും ചികിത്സ നേടുന്നതിന് വേണ്ടി ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെ  ഇഡി എതിര്‍ത്തു. സസ്പെന്‍ഷന്‍ കഴിഞ്ഞ് സര്‍വീസില്‍ കയറിയ ശേഷം ശിവശങ്കര്‍ കാര്യമായ ചികിത്സയ്ക്ക് വിധേയനായിട്ടില്ലെന്ന് ഇ.ഡി യുടെ അഭിഭാഷകന്‍ സുപ്രീം കോടതിയിൽ വാദിച്ചു. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ അനുവദിക്കണമെന്നും ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.