Life Mission Case: ലൈഫ് മിഷന്‍ കേസ്: അസുഖമുണ്ടെങ്കില്‍ ശിവശങ്കറിന് ജാമ്യത്തിന് കോടതിയെ സമീപിക്കാം- സുപ്രീം കോടതി

Sivasankar can Approach Special court for bail says Supreme Court: അതിനിടയിൽ ശിവശങ്കറിന്  ആരോഗ്യപരമായ കാരണങ്ങളാല്‍ ജാമ്യം ആവശ്യമായി വരികയാണെങ്കില്‍ അദ്ദേഹത്തിന് പ്രത്യേക വിചാരണ കോടതിയെ സമീപിക്കാം.

Written by - Zee Malayalam News Desk | Last Updated : May 17, 2023, 01:55 PM IST
  • ആരോ​ഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും അടിയന്തര പ്രശ്നങ്ങൾ ഉണ്ടായാൽ ഇടക്കാല ജാമ്യത്തിന് വേണ്ടി പ്രത്യേക കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി ശിവശങ്കറിന് അനുമതി നല്‍കി.
  • ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ അനുവദിക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു.
  • സുപ്രീം കോടതിയിൽ ഇനി ശിവശങ്കറിന്റെ കേസ് വേനലവധിക്ക് ശേഷം മാത്രമേ പരിഗണിക്കൂ.
Life Mission Case: ലൈഫ് മിഷന്‍ കേസ്: അസുഖമുണ്ടെങ്കില്‍ ശിവശങ്കറിന്  ജാമ്യത്തിന് കോടതിയെ സമീപിക്കാം- സുപ്രീം കോടതി

ന്യൂഡൽഹി: ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഇല്ലെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. എന്നിരുന്നാലും ആരോ​ഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും അടിയന്തര പ്രശ്നങ്ങൾ ഉണ്ടായാൽ ഇടക്കാല ജാമ്യത്തിന് വേണ്ടി പ്രത്യേക കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി ശിവശങ്കറിന് അനുമതി നല്‍കി. സ്ഥിരജാമ്യത്തിനായുള്ള ശിവശങ്കറിന്റെ അപേക്ഷ പരിഗണിക്കുന്നത് ജൂലായിലേക്ക് മാറ്റി.

ശിവശങ്കറിന് ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ചികിത്സയ്ക്ക് വേണ്ടി ജാമ്യം അനുവദിക്കണമെന്നും ശിവശങ്കറിന്റെ അഭിഭാഷകര്‍ ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിനെ  ഇഡി എതിര്‍ത്തു. സസ്പെന്‍ഷന്‍ കഴിഞ്ഞ് സര്‍വീസില്‍ കയറിയ ശേഷം ശിവശങ്കര്‍ കാര്യമായ ചികിത്സയ്ക്ക് വിധേയനായിട്ടില്ലെന്ന് ഇ.ഡി യുടെ അഭിഭാഷകന്‍ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി.  ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ അനുവദിക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. 

ALSO READ: കാഴ്ചപരിമിതരുടെ നവാസ് നിസാര്‍ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ്; വിജയം നേടി സിഎബികെ സ്ട്രൈക്കേഴ്സ്

സുപ്രീം കോടതിയിൽ ഇനി ശിവശങ്കറിന്റെ കേസ് വേനലവധിക്ക് ശേഷം മാത്രമേ പരിഗണിക്കൂ. ആരോഗ്യപരമായ കാരണങ്ങളാല്‍ അതിനിടയിൽ ശിവശങ്കറിന് ജാമ്യം ആവശ്യമായി വരികയാണെങ്കില്‍ അദ്ദേഹത്തിന് പ്രത്യേക വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയ്ക്ക് പുറമെ, അഭിഭാഷകരായ സെല്‍വിന്‍ രാജ, മനു ശ്രീനാഥ് എന്നിവരും ശിവശങ്കറിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായി. സ്ഥിര ജാമ്യത്തിനു വേണ്ടിയുള്ള അപേക്ഷ കോടതി ജൂലൈയിലേക്ക് മാറ്റി. ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം,ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ നേരത്തെ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News