Kottayam : KPCC പ്രസിഡന്റ് കെ. സുധാകരനെ (K Sudhakaran) വിജിലന്‍സ് കേസില്‍ (Vigilance Case) കുടുക്കി നിശബ്ദനാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം വിലപ്പോകില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും മുൻ മുഖ്യന്ത്രിയുമായ  ഉമ്മന്‍ ചാണ്ടി (Oommen Chandy). പത്രകുറിപ്പിലൂടെ ഉമ്മൻ ചാണ്ടി കെ.സുധാകരനെതിരെ രജിസ്റ്റർ ചെയ്ത വിജിലൻസ് കേസിൽ പ്രതികരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ ആളില്‍നിന്ന് പരാതി എഴുതി വാങ്ങിയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.  ഇത് രാഷ്ട്രീയ പകപോക്കലാണെന്നു വ്യക്തം.  ഏത് അന്വേഷണവും നേരിടാമെന്ന സുധാകരന്റെ നിലപാട് അദ്ദേഹത്തിന്റെ നിരപരാധിത്വത്തിന് തെളിവാണെന്ന് ഉമ്മൻ ചാണ്ടി പ്രസ്താവനയിലൂടെ പറഞ്ഞു.


ALSO READ : കെ.സുധാകരനെതിരെ വിജിലൻസ് അന്വേഷണം, പരാതി മുൻ ഡ്രൈവറുടേത്


തടിവെട്ടു കേസിലും സ്വര്‍ണക്കടത്തിലും മുഖം നഷ്ടപ്പെട്ട സര്‍ക്കാരും ഇടതുമുന്നണിയും പ്രതിരോധത്തിന് വളഞ്ഞവഴി തേടുകയാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.


ALSO READ : Forest Robbery Case : വിവാദ മരംമുറിക്ക് അനുമതി നൽകി റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് നല്ല ഉദ്ദേശത്തോടെ, പക്ഷെ ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തു വനം മന്ത്രി AK Saseendran


ഇന്നലെയാണ് വടകര എംപി കെപിസിസി പ്രസിഡന്റുമായി കെ സുധാകരനെതിരെ വിജിലൻസിന്റെ പ്രഥമിക തല അന്വേഷണത്തിന് ഉത്തരവിട്ടത്.  വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. അതേസമയം പരാതിയിൽ പ്രാഥമിക പരിശോധനയെന്നാണ് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചത്. നിലവിൽ  സംസ്ഥാന സർക്കാരുമായി തുറന്ന പോരിലുള്ള സുധാകരന് വിജിലൻസ് അന്വേഷണം ഒരർഥത്തിൽ പ്രശ്നമാണ്. സുധാകരൻറെ തന്നെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു നൽകിയ പരാതിയിലാണ് അന്വേഷണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.