തിരുവനന്തപുരം: ആയിരങ്ങളുടെ പ്രാര്‍ത്ഥന ഫലം കണ്ടു, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി കോവിഡ് മുക്തനായി...
പരിശോധന ഫലം നെഗറ്റീവായതോടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉമ്മന്‍ ചാണ്ടി (Oommen Chandy) ആശുപത്രി വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഏപ്രില്‍ എട്ടിനായിരുന്നു അദ്ദേഹത്തിന് കോവിഡ് (Covid-19) സ്ഥിരീകരിച്ചത്.
രണ്ടു ദിവസത്തെ രോഗലക്ഷണങ്ങള്‍ക്ക് ശേഷമാണ് ഉമ്മൻ ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ കഴിഞ്ഞു വരികയായിരുന്നു ഉമ്മൻ ചാണ്ടി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പുതുപ്പള്ളിയിൽ UDF സ്ഥാനാർഥിയായ ഉമ്മൻ ചാണ്ടി, സംസ്ഥാനമൊട്ടാകെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന് (Pinarayi Vijayan) കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും കോവിഡ് സ്ഥിരീകരിയ്ക്കുന്നത്. ഇരുവരും ഏറെ പെട്ടെന്ന് തന്നെ കോവിഡ് മുക്തരായി...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.