തിരുവനന്തപുരം: സംസ്ഥാനത്ത് കെഎസ്ആർടിസി ഡിപ്പോകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന ശക്തമായതോടെ ​ഗതാ​ഗതമന്ത്രി കെ ബി ​ഗണേഷ്കുമാറിന്റെ മണ്ഡലമായ പത്തനാപുരത്ത് കൂട്ട അവധി. കെഎസ്ആർടിസിയുടെ പത്തനാപുരം ഡിപ്പോയിൽ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ രണ്ട് ഡ്രൈവർമാരെ പ്രത്യേക സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. സ്ക്വാഡിന്റെ പരിശോധന ഉണ്ടെന്ന് മനസ്സിലാക്കിയ മറ്റു മദ്യപിച്ച ഡ്രൈവർമാർ പിന്നീട് ഡ്യൂട്ടിയിൽ കയറാതെ തിരിച്ചു പോവുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ യാത്രക്കാർ ദുരിതത്തിലായി. ബദൽ സംവിധാനം ഒരുക്കുമെന്ന് ​ഗതാ​ഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് മദ്യപിച്ചെത്തുന്നവരെ കണ്ടെത്താൻ കെഎസ്ആർടിസിയിൽ ഇന്ന് പുലർച്ചെ പ്രത്യേക സ്‌ക്വാഡ് പരിശോധന നടത്തിയത്. കസ്റ്റഡിയിൽ എടുത്തവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു വരികയാണ്. ഡ്യൂട്ടിയിലെത്താത്തവർക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. 


ALSO READ: കണ്ണൂരിൽ അമ്മയും മകളും വീട്ടിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് 3 ദിവസത്തെ പഴക്കം


ഇതിനു മുന്നേയും ഡ്യൂട്ടിക്കിടയിൽ മദ്യം സൂക്ഷിച്ചതിനും, മദ്യപിച്ച് ഡ്യൂട്ടിയിൽ പ്രവേശിച്ചതിന്റേയും അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സിയിലെ 100 ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു. 2024 ഏപ്രിൽ ഒന്ന് മുതൽ 15 വരെ കെ.എസ്.ആർ.ടി.സി വിജിലന്റ്സ് സ്പെഷ്യൽ സർപ്രൈസ് ഇൻവെസ്റ്റിഗേഷൻ പ്രോഗ്രാമിന്റെ ഭാഗമായായിരുന്നു നടപടി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.