Life Mission Scam: എം. ശിവശങ്കറിനെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും
എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ അനുമതി പ്രകാരം കാക്കനാട്ടെ ജില്ലാ ജയിലിൽ എത്തിയാണ് വിജിലൻസ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ എം. ശിവശങ്കറിനെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും. എറണാകുളത്തെ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ അനുമതി പ്രകാരം കാക്കനാട്ടെ ജില്ലാ ജയിലിൽ എത്തിയാണ് വിജിലൻസ് ശിവശങ്കറിനെ (M. Shivashankar) ചോദ്യം ചെയ്യുന്നത്. രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
Also read: 25,000 രൂപ മാത്രമേ ഈ ബാങ്കിൽ നിന്നും ഒരു മാസം പിൻവലിക്കാൻ കഴിയൂ: RBI
സ്വപ്ന (Swapna Suresh) അന്വേഷണ സംഘത്തിന് നൽകിയ മൊഴി അനുസരിച്ച് ലോക്കറിൽ നിന്നും കണ്ടെടുത്ത തുക ലൈഫ് മിഷൻ അഴിമതിയിലൂടെ (Life Mission Scam)ലഭിച്ച പണമാണെന്നാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. അന്വേഷണ സംഘത്തിന്റെ നിഗമനമനുസരിച്ച് ലോക്കറിലുണ്ടായിരുന്ന പണം അഴിമതിയിലൂടെ ലഭിച്ചതാണെന്നും അഴിമതിയെ കുറിച്ച് ശിവശങ്കറിന് അറിവ് ഉണ്ടായിരുന്നുവെന്നുമാണ്.
Also read: രാമായണവും മഹാഭാരതവും കേട്ടു വളർന്നതുകൊണ്ട് മനസിൽ ഇന്ത്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്: Obama
ഇന്ന് ആക്സിസ് ബാങ്കിലെ (Axis Bank) 2 ജീവനക്കാരേയും ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും. ഇവരോട് ഡോളറിടപാടിനെക്കുറിച്ചായിരിക്കും ചോദിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ മേലും ശിവശങ്കർ (M. Shivashankar) സമ്മർദ്ദം ചെലുത്തിയതായിട്ടാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലെ അഞ്ചാമത്തെ പ്രതിയാണ് ശിവശങ്കർ.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)