25,000 രൂപ മാത്രമേ ഈ ബാങ്കിൽ നിന്നും ഒരു മാസം പിൻവലിക്കാൻ കഴിയൂ: RBI

ഇതിന് മുൻപ് റിസർവ് ബാങ്ക് പിഎംസി ബാങ്കിനും ഇത്തരമൊരു നിരോധനം ഏർപ്പെടുത്തിയിരുന്നു.   

Last Updated : Nov 18, 2020, 08:26 AM IST
  • സർക്കാരിന്റെ ഈ തീരുമാനം മുതൽ ലക്ഷ്മി വിലാസ് ബാങ്കിന്റെ ഉപഭോക്താക്കൾക്ക് വളരെയധികം പ്രശ്‌നങ്ങൾ നേരിടേണ്ടിവരാം.
  • എന്നിരുന്നാലും, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യമായ ചെലവുകൾക്കായി 25,000 രൂപയ്ക്ക് മുകളിലുള്ള ഫണ്ട് പിൻവലിക്കാൻ അനുവദിക്കുമെന്ന് സർക്കാർ പറയുന്നു.
25,000 രൂപ മാത്രമേ ഈ ബാങ്കിൽ നിന്നും ഒരു മാസം പിൻവലിക്കാൻ കഴിയൂ: RBI

ന്യൂഡൽഹി: ലക്ഷ്മി വിലാസ് ബാങ്ക് (Lakshmi Vilas Bank)ഉപഭോക്താക്കൾക്കിതാ ഒരു പ്രധാന വാർത്ത.  ഒരു വലിയ തീരുമാനം എടുത്ത് റിസർവ് ബാങ്ക് (RBI)ലക്ഷ്മി വിലാസ്  ബാങ്കിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.   ഇനി ഉപയോക്താക്കൾക്ക് ഒരു മാസത്തിനുള്ളിൽ അവരുടെ അക്കൗണ്ടിൽ നിന്ന് 25 ആയിരം രൂപ മാത്രമേ പിൻവലിക്കാൻ കഴിയൂ. 

ഇതിന് മുൻപ് റിസർവ് ബാങ്ക് (RBI) പിഎംസി ബാങ്കിനും ഇത്തരമൊരു നിരോധനം ഏർപ്പെടുത്തിയിരുന്നു. ധനമന്ത്രാലയം (Finance Ministry) പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ബാങ്കിന് ഒരു മാസത്തെ മൊറട്ടോറിയം ഏർപ്പെടുത്തിയിട്ടുണ്ട്. നവംബർ 17 മുതൽ ഡിസംബർ 16 വരെയാണിത്.   ഈ ഉത്തരവ് എബിഐ നിയമത്തിലെ സെക്ഷൻ 45 പ്രകാരമാണ് കൊണ്ടുവന്നത്.

Also read: കാൻസർ ബാധിതനായി തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയിലായ നടന്റെ ചികിത്സ ഏറ്റെടുത്ത് DMK MLA

സർക്കാരിന്റെ ഈ തീരുമാനം മുതൽ ലക്ഷ്മി വിലാസ് ബാങ്കിന്റെ (Lakshmi Vilas Bank) ഉപഭോക്താക്കൾക്ക് വളരെയധികം പ്രശ്‌നങ്ങൾ നേരിടേണ്ടിവരാം. എന്നിരുന്നാലും, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യമായ ചെലവുകൾക്കായി 25,000 രൂപയ്ക്ക് മുകളിലുള്ള ഫണ്ട് പിൻവലിക്കാൻ അനുവദിക്കുമെന്ന് സർക്കാർ പറയുന്നു.  കഴിഞ്ഞ 3 വർഷമായി ബാങ്ക് തുടർച്ചയായി നഷ്ടം നേരിടാന് തുടങ്ങിയതോടെ ബാങ്കിന്റെ സാമ്പത്തിക നില മോശമാകുകയും ഇതേത്തുടർന്ന് നിക്ഷേപകർ വാൻ തുക പിൻവലിക്കാൻ തുടങ്ങി. കൂടാതെ ഭരണതലത്തിലുള്ള ഗുരുതര പ്രശ്നങ്ങളും ബാങ്കിനെ പ്രതിസന്ധിയിലാക്കി.  

ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനാലാണ് സർക്കാർ ഇങ്ങനൊരു തീരുമാനം എടുത്തതെന്നാണ് വിശദീകരണം.  അതിനുശേഷം പ്രതിശീർഷ അക്കൗണ്ടിൽ നിന്ന് 25,000 രൂപയിൽ കൂടുതൽ പിൻവലിക്കാനാവില്ല. കോർപ്പറേറ്റ് ഭരണത്തിലും ബാങ്കിന്റെ നടത്തിപ്പിലും കുറവുകൾ സർക്കാർ കണ്ടെത്തിയിട്ടുണ്ട്. ലക്ഷ്മി വിലാസ് ബാങ്കിന്റെ (Lakshmi Vilas Bank)  അഡ്മിനിസ്ട്രേറ്ററായി ടിഎൻ മനോഹരനെ (TN Manoharan)നിയമിച്ചു.

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News