തിരുവനന്തപുരം:   കേന്ദ്ര ആഭ്യന്തരമന്ത്രി Amit Shah ഇന്ന്  തിരുവനന്തപുരത്ത് എത്തിച്ചേരുന്നു,  കനത്ത സുരക്ഷയില്‍ തലസ്ഥാനം...


COMMERCIAL BREAK
SCROLL TO CONTINUE READING

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി BJP സംസ്ഥാന  അദ്ധ്യക്ഷന്‍  കെ. സുരേന്ദ്രന്‍ (K Surendran)  നയിക്കുന്ന വിജയ യാത്രയുടെ  (Vijaya Yatra) സമാപനസമ്മേളനം ഉത്ഘാടനം  ചെയ്യാനാണ് അമിത് ഷാ (Amit Shah)കേരളത്തിലെത്തുന്നത്.


ശനിയാഴ്ച വൈകിട്ട് 6.30ന് പ്രത്യേക വിമാനത്തിലാണ് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുക . തുടർന്ന് ഞായറാഴ്ച രാവിലെ റോഡുമാര്‍ഗം കന്യാകുമാരിയിലേക്ക് പോകും. തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും,കന്യാകുമാരിയിലെ ലോകസഭ  ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലും അദ്ദേഹം പങ്കെടുക്കും.


വൈകിട്ട് നാലുമണിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന അമിത് ഷാ ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലും, തുടര്‍ന്ന് ശ്രീരാമകൃഷ്ണ മഠത്തില്‍ നടക്കുന്ന സന്യാസി സംഗമത്തിലും പങ്കെടുക്കും. വൈകിട്ട് 5.30ന് ശംഖുമുഖം കടപ്പുറത്ത് വിജയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.


Also read: Kerala Assembly Election 2021: Love Jihad നെതിരെ കേരള സർക്കാർ ഉറങ്ങുകയാണ് UP മുഖ്യമന്ത്രി Yogi Adityanath


കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, വി. മുരളീധരന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ്‍ , ബിജെപി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍.സന്തോഷ്, കേരള പ്രഭാതി സി.പി.രാധാകൃഷ്ണന്‍ , ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും .


കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റതിന് ശേഷം  ആദ്യമായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നത്. സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായയുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയാണ് തലസ്ഥാനത്ത്  ഒരുക്കിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.