Kerala Assembly Election 2021: വിജയം കുറിക്കാൻ K Surendran ന്റെ വിജയ് യാത്രയ്ക്ക് തുടക്കം. കാണാം ചിത്രങ്ങൾ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ് യാത്രയ്ക്ക് തുടക്കം. യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പ്രചാരണ യാത്രയ്ക്ക് ഉദ്ഘാടനം ചെയ്തു. 

വിജയ് യാത്രയുടെ ഉദ്​ഘാടന വേളയിൽ സംസ്ഥാന സർക്കാരിനെതിരെ കടന്നാക്രമിച്ച് യോ​ഗി ആദിത്യനാഥ്. സംസ്ഥാനത്ത് ലൗ ജിഹാദ് ഉണ്ടെന്ന് 2009ൽ കേരള ഹൈക്കോടതി സ‌‍ക്കാരിനെ അറിയിച്ചതാണെന്നും എന്നാൽ സംസ്ഥാന സ‌ർക്കാർ അത് പരിശോധിക്കാൻ പോലും തയ്യറായില്ലെന്ന് ആദിത്യനാഥ് കുറ്റപ്പെടുത്തി. ഇവയെലാം മുൻകണ്ട് കേരളത്തിന് ബിജെപി ആവശ്യമുണ്ടെന്നും സമൃദ്ധി മാത്രമല്ല ബിജെപി ഓരോ പൗരന്റെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് യോ​ഗി അറിയിച്ചു.

കേന്ദ്ര മന്ത്രിമാരായ നിർമ്മലാ സീതാരാമൻ, സ്മൃതി ഇറാനി, പ്രഹ്ളാദ് ജോഷി, വികെ സിംഗ്, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ദേശീയ വക്താക്കളായ മീനാക്ഷി ലേഖി, ഷാനവാസ് ഹുസൈൻ, യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ, ബിജെപിയുടെ തമിഴ്‌നാട് സംസ്ഥാന വൈസ് പ്രസിഡന്റ് അണ്ണാമലെ ഐ.പി.എസ്, സിനിമാ താരം ഖുശ്ബു സുന്ദർ എന്നിങ്ങനെ നീണ്ട നിര തന്നെ ഇനി വരുന്ന ദിവസങ്ങളിൽ വിവിധ ജില്ലകളിൽ പ്രചാരണത്തിനായി എത്തും.

1 /6

2 /6

3 /6

4 /6

5 /6

6 /6

You May Like

Sponsored by Taboola