തിരുവനന്തപുരം:   സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ക്കെതിരെയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  (Arif Muhammed Khan) ഉപവസിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം ഗാന്ധിഭവനില്‍  ബുധനാഴ്ച രാവിലെ 8 മണി മുതല്‍  വൈകുന്നേരം  6 വരെയാണ്  ഗവര്‍ണര്‍  Arif Muhammed Khan ഉപവാസം അനുഷ്ടിക്കുക. 


കേരള ഗാന്ധി സ്മാരക നിധിയും ഇതര ഗാന്ധിയൻ സംഘടനകളും സംയുക്തമായാണ്  പരിപാടി സംഘടിപ്പിക്കുന്നത്. ബുധനാഴ്ച വൈകിട്ട് 4.30ന് തിരുവനന്തപുരം  ഗാന്ധിഭവനിൽ നടക്കുന്ന ഉപവാസ  പ്രാർത്ഥനായജ്ഞത്തിൽ പങ്കെടുത്തുകൊണ്ട്  6 മണിക്ക് ഗവർണർ ഉപവാസം അവസാനിപ്പിക്കും. 


Also Read: Vismaya Death Case: Aloor വാദിച്ചിട്ടും കിരണ്‍ അഴിക്കുള്ളില്‍ തന്നെ..!! ജാമ്യഹര്‍ജി തള്ളി


കൂടാതെ, സ്ത്രീ സുരക്ഷ  ലക്ഷ്യമാക്കി സംസ്ഥാനവ്യാപകമായി ഗാന്ധിയൻ സംഘടനകൾ സംയുക്തമായി നടത്തുന്ന ജനജാഗ്രതാ പരിപാടികളുടെ ഉത്ഘാടനവും ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുമെന്ന് ഗാന്ധി സ്മാരക നിധി അറിയിച്ചു. 


കൊല്ലത്ത് സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് മരിച്ച വിസ്മയയുടെ വീട്ടില്‍ ആരിഫ് മുഹമ്മദ് ഖാന്‍  സന്ദര്‍ശനം നടത്തിയിരുന്നു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക