റാന്നി: റാന്നിയിൽ അന്യ സംസ്ഥാന തൊഴിലാളി താമസിച്ചിരുന്ന മുറിയിൽ ഉഗ്രസ്ഫോടനം നടന്നതായി റിപ്പോർട്ട്. സംഭവത്തില്‍ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രി 9:15 ഓടെയാണ് വലിയ പൊട്ടിത്തെറി നടന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഷിരൂരിൽ ഇന്നും തിരച്ചിൽ; അസ്ഥി കണ്ടെത്തിയ ഭാഗത്ത് കൂടുതൽ പരിശോധന നടത്തും!


റാന്നി ഹെഡ് പോസ്റ്റോഫീസിനു മുമ്പിലുള്ള കെട്ടിടത്തിൻ്റെ മുകളിലത്തെ നിലയിലാണ് സ്ഫോടനം നടന്നത്.  സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മുറിയുടെ കതക് ദൂരത്തേയ്ക്ക് തെറിച്ചു പോയിട്ടുണ്ട്.  സംഭവത്തെ തുടർന്ന് ആസാം സ്വദേശി ഗണേശ് എന്ന ആളിനെ ഗുരുതര പരിക്കുകളോടെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.


Also Read: ശുക്ര രാശിമാറ്റത്തിലൂടെ ഡബിൾ രാജയോഗം; ഇവർക്കിനി സുവർണ്ണകാലം, ആഗ്രഹിച്ചത് നടക്കും!


പോലീസും അഗ്നിശമന സേനയും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. മുറി പോലീസ് സീല്‍ ചെയ്തു.  ഇവിടെ ഒരാൾ മാത്രമേ താമസം ഉള്ളൂവെന്നാണ് സൂചന. സംഭവത്തിൽ ഗ്യാസ് അടുപ്പിനും നിലണ്ടറിനും കേടുപാടില്ലെങ്കിലും ഗ്യാസ് ലീക്കായതാവും സ്ഫോടനത്തിന് കാരണമെന്നാണ് പോലീസിന്റ പ്രാഥമിക നിഗമനം.


മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.