തിരൂര്‍: ആര്‍എസ്എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷ പ്രമുഖ് വിപിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെ കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ആലത്തിയൂര്‍ സ്വദേശി സാബിനു, പോപുലര്‍ ഫണ്ട് പ്രവര്‍ത്തകരായ തിരൂര്‍ സ്വദേശി സിദ്ദീഖ് എന്നിവരാണ് പിടിയിലായത്.  ഇരുവര്‍ക്കും കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളതായി പൊലിസ് പറഞ്ഞു. ഇതേ കേസില്‍ നേരത്തെ രണ്ടു പേരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊലപാതകം ആസൂത്രണം ചെയ്തവരില്‍ പ്രധാനികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തുഫൈല്‍, മുഹമ്മദ് അന്‍വര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തവരില്‍ പ്രധാനികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ തുഫൈല്‍, മുഹമ്മദ് അന്‍വര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കൊലപാതക സംഘത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നെന്നും ഇവരില്‍ ചിലര്‍ വിദേശത്തേക്ക് കടന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതം നടന്ന അന്നുതന്നെ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും ബക്രീദും ഓണവും കഴിയുന്നതുവരെ പോലീസ് അറസ്റ്റ് നീട്ടികൊണ്ടുപോകുകയായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് പെരുന്നാള്‍ ദിവസം വൈകിട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. പ്രതികളെ മുഴുവന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നാളെ തിരൂര്‍ ഡിവൈഎസ്പി ഓഫീസിലേക്ക് ഹിന്ദുഐക്യവേദി മാര്‍ച്ച് സംഘടിപ്പിക്കാനിരിക്കെയാണ് രണ്ടാമത്തെ അറസ്റ്റ് നടന്നിരിക്കുന്നത്.


ആഗസ്റ്റ് 24ന് രാവിലെ ഏഴരയോടെയാണ് വിപിന്‍ കൊല്ലപ്പെടുന്നത്. വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന വിപിനെ തിരൂരിനടുത്ത് ബി.പി അങ്ങാടി പുളിഞ്ചോട് വെച്ച് ഒരുസംഘം ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു.