പ്രതികൾ പോലീസിനെ ആക്രമിച്ചു കടന്നുകളഞ്ഞു; പിന്നാലെ ഓടി തെരുവുനായ, പ്രതികൾ പിടിയിൽ
സ്റ്റേഷൻ വളപ്പിൽ അലഞ്ഞുതിരിഞ്ഞു നടന്ന തെരുവ് നായയാണ് പ്രതികളെ പിടിക്കാൻ പോലീസിനെ സഹായിച്ചത്
തിരുവനന്തപുരം : ഇന്നലെ വെറും തെരുവ് നായ, ഇന്ന് പ്രതികളെ പിടിക്കാൻ പോലീസിനെ സഹായിച്ച സൂപ്പർ സ്റ്റാർ. എല്ലാ നായകൾക്കും ഒരു ദിവസം വരുമെന്ന് പറയുന്നത് ഇതാണ്. തിരുവനന്തപുരം വർക്കലയിലാണ് ഒരു തെരുവ് നായ ഒറ്റ രാത്രികൊണ്ട് സൂപ്പർ സ്റ്റാറായ കഥ നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി 10.30ന് രണ്ടു പേരെ അയിരൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കുന്നത്. ഒരു വധശ്രമ കേസിലെ പ്രതിയും മറ്റൊരാള കൊല്ലം പരവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയുമാണ്. കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ച പ്രതികൾ പോലീസ് ആക്രമിച്ചു കടന്നുകളഞ്ഞു. അവിടെയാണ് കഥനായകന്റെ വരവ്....
പ്രതികളിൽ ഒരാൾ ബാഗിൽ സൂക്ഷിച്ചിരുന്ന വടി വാശി സ്റ്റേഷനുള്ളിൽ പരിഭ്രാന്തി പരത്തിയാണ് രക്ഷപ്പെടുന്നത്. പോലീസ് രക്ഷപ്പെട്ട് പ്രതികളെ പിന്തുടർന്നു. അതാ പോലീസിനൊപ്പം, അല്ല പോലീസിനെക്കാൾ വേഗത്തിൽ ഒരു നായ പ്രതികളെ പിന്തുടരുന്നു. നായ അതിവേഗത്തിൽ ഓടി പ്രതികളുടെ അരികിൽ എത്തി. പ്രതികളെ എങ്ങോട്ട് പോയാലും നായ പിന്നാലെയുണ്ട്. പിന്നെ ഒരു രക്ഷയുമില്ല, പ്രതികളുടെ അരികിൽ പോലീസെത്തി. പ്രതികൾ വീണ്ടും പോലീസിനെ ആക്രമിച്ചു. ആക്രമണത്തിൽ സിപിഒയ്ക്ക് പരിക്കേറ്റെങ്കിലും സാഹസികമായ ഇടപെടലുകളെ തുടർന്ന് പോലീസുകാർ പ്രതികളെ കീഴ്പ്പെടുത്തി. അയിരൂർ പോലീസ് സ്റ്റേഷൻ വളപ്പിൽ അലഞ്ഞുതിരഞ്ഞു തെരുവുനായയാണ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.
ചാവർകോട് സ്വദേശിയായ അനസ് ഖാനും അയിരൂർ സ്വദേശിയായ ദേവനാരയണനുമാണ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ. ദേവനാരയണൻ അയിരൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വധശ്രമ കേസിലെ പ്രതിയും കൂടിയാണ്. ഒന്നരവർഷം മുൻപ് കല്ലമ്പലം സ്റ്റേഷനിലെ മൂന്ന് പൊലീസുകാരെ പാരിപ്പള്ളിയിൽ വച്ചു കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രധാന പ്രതിയാണ് ചാവർകോട് സ്വദേശിയായ അനസ് ഖാൻ. കൊലപാതകശ്രമം, ലഹരി വിൽപ്പന, മോഷണം, പിടിച്ചുപറി ഉൾപ്പെടെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പ്രതിയാണ് അനസ് ഖാൻ. ലഹരി വിൽപന, കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ് ഇയാൾ.
ഒപ്പം ഓടിയെത്തിയ സി.പി.ഒ ബിനുവിനാണ് പ്രതികളുടെ ആക്രമണത്തിൽ പരിക്കേൽക്കുന്നത്. സംഭവത്തിൽ വർക്കല ഡി.വൈ.എസ്.പി ഇൻചാർജ് രാസിത് ന്റെ മേൽനോട്ടത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.