വയനാട്: പുൽപ്പള്ളിയിൽ രണ്ടാഴ്ചക്കിടെ ഒരേ കടയില്‍ മൂന്ന് തവണ മോഷണം. സീതാമൗണ്ട് സ്വദേശി മൂര്‍പ്പനാട്ട് ജോയിയുടെ ഉടമസ്ഥതയില്‍ പുൽപ്പള്ളി ആനപ്പാറ റോഡിലുള്ള കടയിലാണ് തുടര്‍ച്ചയായി മോഷണങ്ങള്‍ നടന്നത്. സംഭവത്തിൽ പുൽപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. നവംബര്‍ ഏഴിനായിരുന്നു ആദ്യ മോഷണം നടന്നത്.
വ്യാപാര സ്ഥാപനത്തോട് ചേര്‍ന്നുള്ള നഴ്‌സറിയുടെ പൂട്ടുതകര്‍ത്ത് അകത്തു കടന്ന കള്ളന്‍ അലങ്കാര മത്സ്യക്കുഞ്ഞുങ്ങളെ മോഷ്ടിച്ചു. നവംബര്‍ 14ന് ആയിരുന്നു അടുത്ത മോഷണം. നഴ്‌സറിയോട് ചേര്‍ന്ന കൂള്‍ബാറില്‍ കടന്ന കള്ളന്‍ 15,000 രൂപയോളം വിലമതിക്കുന്ന സാധനങ്ങളും പണവും കവര്‍ന്നു. രണ്ട് തവണ നടന്ന മോഷണങ്ങളുടേയും ദൃശ്യങ്ങളെല്ലാം സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.
ALSO READ: മൊബൈല്‍ ഷോപ്പിന്റെ പൂട്ട് തകർത്ത് 25 ഫോണുകളും 60,000 രൂപയും കവർന്നു
എന്നാല്‍ കള്ളന്റെ മുഖം ഇതില്‍ വ്യക്തമല്ല. 19ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു അവസാനം മോഷണം നടന്നത്. കടയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും കച്ചവടത്തിനുവെച്ച സാധനങ്ങളും മോഷ്ടിച്ചിട്ടുണ്ട്. കടയിലെ സി.സി.ടി.വി.യുടെ ബന്ധം വിശ്ചേദിച്ച ശേഷമാണ് കള്ളന്‍ കടന്നുകളഞ്ഞത്.
പത്രിവിതരണ ഏജന്റായ ജോയി പുലര്‍ച്ചെ പത്രവിതരണം നടത്തിയ ശേഷം രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. ആരെങ്കിലും വ്യക്തിവിരോധം തീര്‍ക്കാനാണോ തുടര്‍ച്ചയായി മോഷണം നടത്തുന്നതെന്നാണ് ജോയിയുടെ സംശയം. സംഭത്തില്‍ പുൽപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.