Guruvayur Radhakrishnan: രാധാകൃഷ്ണൻ പുന്നത്തൂർ കോട്ടയുടെ പുറം ലോകം കണ്ടു; 12 കൊല്ലത്തിനു ശേഷം
നല്ല ചെവികളും എടുത്തുയർന്ന കൊമ്പുകളും ആനയെ കൂടുതൽ ഭംഗി ഉള്ളതാക്കി, എന്നാൽ കുറുമ്പ് മാത്രം അത്ര സഹിക്കാൻ പറ്റുന്നതായിരുന്നില്ല
ഗുരുവായൂർ: പുന്നത്തൂർ ആനക്കോട്ടയിലെ കേഡി ലിസ്റ്റിലായിരുന്നു ഒരു കാലത്ത് രാധാകൃഷ്ണൻ എന്ന കൊമ്പൻ. കുളിക്കാനിറങ്ങിയാൽ തുമ്പി വെള്ളത്തിന് മുകളിൽ അടിക്കും.കൊമ്പ് വെച്ച് കുത്തൽ ഒരു ഹരമായിരുന്നു ആനക്ക്. അക്കാലത്ത് എല്ലാ പൂരങ്ങൾക്കും പോയിരുന്ന ആനയുടെ കുസൃതിയും കുറുമ്പും പാപ്പാൻമാരുടെ കയ്യിൽ നിൽക്കാതെ വന്നതോടെ ആനക്കോട്ടയിൽ മാത്രമായി പിന്നെ നടത്തം.പ്രായത്തിനൊത്ത കുറുമ്പും വാശിയും കാണിച്ച് കുട്ടി കൊമ്പൻ ആരെയും എളുപ്പത്തിൽ വകവച്ചു കൊടുത്തില്ല പ്രത്യേകിച്ച് അവൻറെ ചട്ടക്കാരെ.
നല്ല ചെവികളും എടുത്തുയർന്ന കൊമ്പുകളും ആനയെ കൂടുതൽ ഭംഗി ഉള്ളതാക്കി. ആദ്യ സമയത്ത് തേരിൽ മേനോൻ എന്നയാളായിരുന്നു രാധാകൃഷ്ണൻറെ ചട്ടക്കാരൻ പിന്നെ ഗോപാല പിള്ള ചട്ടം ഏറ്റെടുത്തു അതോടെ രാധാകൃഷ്ണന്റെ കുറുമ്പ് കൂടി നാരായണൻ നായർ,കുട്ടൻ നായർ ,ചെല്ലപ്പൻ ,പങ്ങു എന്നിവർ രാധാകൃഷ്ണനെ പരിചരിച്ചിരുന്നു. ഇടയിൽ പങ്ങു കോട്ടയിലെ തന്നെ മുകുന്ദൻറെ കുത്തേറ്റ് മരിച്ചതോടെ ആനയുടെ പരിചരണം പ്രതിസന്ധിയിലായി.
പല പാപ്പാന്മാർ മാറി വന്നെങ്കിലും ആന ആർക്കും വഴങ്ങിയില്ല.മുൻപ് ദേവസ്വത്തിലെ തന്നെ പാപ്പാൻ ആയിരുന്ന രവി മാരാരുടെ മകൻ ശ്രീനാഥ് പാപ്പാൻ സ്ഥാനം ഏറ്റെടുക്കുകയും ആനയെ മികച്ച രീതിയിൽ പരിപാലിക്കുകയും ചെയ്തു. 12 വർഷങ്ങൾക്ക് രാധാകൃഷ്ണനെ ഒടുവിൽ ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തിലെ വിളക്കിന് പറ്റാനയായി എഴുന്നള്ളിച്ചു. പത്മനാഭൻ അനുസ്മ രണത്തിലും പങ്കെടുത്തു.
രാധാകൃഷ്ണൻ ഗുരുവായൂരപ്പൻറെ അടുത്തേക്ക്
പാലക്കാട് വണ്ടാഴിയിൽ കൃഷി നശിപ്പിക്കാനെത്തിയ ആനക്കൂട്ടത്തെ ഓടിക്കുന്നതിനിടയിൽ കൂട്ടംതെറ്റി ഒരു കുട്ടികൊമ്പനെ നാട്ടുകാർക്ക് കിട്ടി .അവർ അവനെ അവിടെയുള്ള ഒരു മരക്കമ്പനി മുതലാളിയുടെ അടുത്തെത്തിച്ചു. വൈകാതെ ആനയെ അനധികൃതമായി കൈവശം വെച്ചുവെന്ന പേരിൽ കേസ് നേരിട്ട അവർ കേസ് ജയിച്ചാൽ ആനക്കുട്ടിയെ ഗുരുവായൂരപ്പന് സമർപ്പിക്കാമെന്ന് നേർന്നു.കേസ് ജയിച്ച വടക്കാഞ്ചേരി ടിമ്പർ ട്രേഡ് യൂണിയൻ 1962 ഡിസംബർ 24 നു "രാധാകൃഷ്ണൻ" എന്ന് നാമകരണം ചെയ്ത് അവനെ ഗുരുവായൂർ നടയിരുത്തിയതാണ് രാധാകൃഷ്ണൻറെ പൂർവ്വ കാലം. മറ്റാനകൾക്കൊപ്പം ഗുരുവായൂരപ്പൻറെ തോഴനായി വളർന്ന രാധാകൃഷണൻ ഒരു കാലത്ത് ഉത്സവങ്ങളിലും നിറ സാന്നിധ്യമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...